Picsart 23 04 23 20 51 43 129

“ഹെറ്റ്മയർ ഞങ്ങൾക്കായി ഇത്തരം മത്സരങ്ങൾ ജയിപ്പിക്കുന്നത് ആയിരുന്നു” – സഞ്ജു സാംസൺ

ഇന്ന് ആർ സി ബിയോട് പരാജയപ്പെട്ടതിൽ നിരാശയുണ്ടെന്ന് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു. ഈ ഗ്രൗണ്ടിൽ കളിക്കുമ്പോൾ, ഒരു ഓവറിലെ 10 ആയാലും 12 വെച്ചായാലും 13 വെച്ചായലും സ്കോർ പിന്തുടരാനാകുമെന്ന് ഞാൻ കരുതുന്നു. പക്ഷെ ഇന്ന് കാര്യങ്ങൾ ശരിയായി നടന്നില്ല. സഞ്ജു സാംസൺ പറഞ്ഞു. ഇന്ന് വെറും 7 റൺസിനായിരുന്നു രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്.

ഹെറ്റ്മയർ ഞങ്ങൾക്കായി ഇത്തരം മത്സരങ്ങൾ ജയിപ്പിക്കുന്നത് ആയിരുന്നു. പക്ഷേ ഇന്ന് അദ്ദേഹത്തിന് ഒരു ഓഫ്-ഡേ ആയിരുന്നു, അവിടെയും ഇവിടെയും ഒരു ഷോട്ട് അകലെ ആയിരുന്നു ഞങ്ങൾക്ക് വിജയം. സഞ്ജു പറഞ്ഞു.

ഐ‌പി‌എൽ മത്സരങ്ങളിൽ വിജയങ്ങളും തോൽവികളും വളരെ ചെറിയ മാർജിനുകളിലാണ് നടക്കുന്നത്, ചെറിയ പിഴവുകൾ വരെ നമ്മൾ പരിശോധിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് തുടർച്ചയായ രണ്ടു തോൽവികൾ നേരിടേണ്ടി വന്നു. അടുത്ത ഗെയിമിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരണം. സഞ്ജു കൂട്ടിച്ചേർത്തു.

Exit mobile version