Dhonisanju

ബാറ്റിംഗ് തിരഞ്ഞെടുത്ത് സഞ്ജു സാംസൺ

ഇന്നത്തെ ഐപിഎൽ മത്സരത്തിൽ രാജസ്ഥാന്‍ റോയൽസും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ. പോയിന്റ് പട്ടികയിൽ പത്ത് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ചെന്നൈയും 8 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ഇന്നത്തെ വിജയികള്‍ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കാം.

മാറ്റങ്ങളില്ലാതെയാണ് ചെന്നൈ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. രാജസ്ഥാന്‍ നിരയിൽ ട്രെന്റ് ബോള്‍ട്ടിന് പകരം ആഡം സംപ കളിക്കുന്നു.

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Jason Holder, Adam Zampa, Sandeep Sharma, Yuzvendra Chahal

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Ajinkya Rahane, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja, MS Dhoni(w/c), Matheesha Pathirana, Tushar Deshpande, Maheesh Theekshana

Exit mobile version