Picsart 24 04 23 22 01 03 120

സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് ലഖ്നൗവിന് എതിരെ

ഇന്ന് ഐപിഎല്ലിൽ നടക്കുന്ന മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. ലക്നൗവിൽ വച്ചാണ് മത്സരം നടക്കുക. ലീഗിൽ ഒന്നാമതുള്ള സഞ്ജുവിന്റെ ടീമിന് ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കാം. ഇന്ന് രാത്രി 7 30നാണ് മത്സരം നടക്കുന്നത്. കളി തൽസമയം ജിയോ സിനിമയിൽ സൗജന്യമായി കാണാം.

നേരത്തെ സീസൺ തുടക്കത്തിൽ ലക്നൗവിനെ നേരിട്ടപ്പോൾ രാജസ്ഥാൻ റോയൽസിന് 20 റൺസിന്റെ മികച്ച വിജയം നേടാൻ ആയിരുന്നു. അന്ന് ക്യാപ്റ്റൻ സഞ്ജു ആയിരുന്നു പ്ലെയർ ഓഫ് ദ മാച്ച് ആയത്. അതുപോലെ വിജയം ആവർത്തിക്കാനാവും സഞ്ജുവും ടീമും ഇന്നും ശ്രമിക്കുക.

ഇപ്പോൾ എട്ടു മത്സരങ്ങളിൽ ഏഴ് വിജയവുമായി 14 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ മത്സരത്തിൽ ജയ്സ്വാൾ കൂടെ ഫോമിൽ എത്തിയതോടെ രാജസ്ഥാൻ റോയൽസിന്റെ കരുത്ത് കൂടിയിട്ടുണ്ട്. എട്ടു മത്സരങ്ങളിൽ നിന്ന് പത്തു പോയി ലക്നൗ ഇപ്പോൾ നാലാം സ്ഥാനത്താണ് ഉള്ളത്.

Exit mobile version