Picsart 23 05 14 18 49 00 416

‘172 വലിയ സ്കോർ ആയിരുന്നില്ല, പൊരുതി ജയിക്കാവുന്ന സ്കോർ ആയിരുന്നു” – സഞ്ജു സാംസൺ

ആർ സി ബി ഉയർത്തിയ 172 റൺസ് എന്ന ടാർഗറ്റ് അത്ര വലിയ സ്കോർ ആയിരുന്നില്ല എന്നും പൊരുതി ജയിക്കാമായിരുന്നു എന്നും സഞ്ജു സാംസൺ‌. ഇന്ന് ചെയ്സിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് വെറും 59 റൺസിനാണ് ആൾ ഔട്ടായത്. ഞങ്ങളുടെ ബാറ്റിങിലെ ആദ്യ മൂന്ന് പേർ ഒരുപാട് റൺസ് സ്കോർ ചെയ്യുന്നുണ്ടായിരുന്നു. അത് ഇന്ന് ഉണ്ടായില്ല. പവർപ്ലേയിൽ ഞങ്ങൾ അറ്റാക് ചെയ്താണ് കളിച്ചിരുന്നത്. ഇന്ന് അതിനായില്ല. സഞ്ജു പറഞ്ഞു.

പന്ത് സ്ലോ ആയാണ് ബാറ്റിൽ എത്തി കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ പവർ പ്ലേയിൽ അരാക്ക് ചെയ്യേണ്ടതുണ്ടായിരുന്നു. ഞാനും ജയ്‌സ്വാളും ജോസും ഈ സീസണിൽ ഉടനീളം കളിച്ചത് അങ്ങനെയാണ്. ഇന്ന് പക്ഷെ കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായില്ല. ആർസിബി ബൗളർമാരുടെ ഊർജത്തിനും തീവ്രതയ്ക്കും ക്രെഡിറ്റ് നൽകേണ്ടതുണ്ട്. സഞ്ജു പറഞ്ഞു. 172 വലിയ സ്കോർ ആയിരുന്നില്ല. എടുക്കാവുന്ന സ്കോർ ആയിരുന്നു. നല്ല പവർ പ്ലേ ലഭിച്ചിരുന്നു എങ്കിൽ ഇത് അവസാനം വരെ പോകുന്ന നല്ല ചെയ്സ് ആയേനെ. സഞ്ജു പറഞ്ഞു.

Exit mobile version