Picsart 24 05 08 12 34 23 832

സഞ്ജു കളി തുടർന്നിരുന്നു എങ്കിൽ രാജസ്ഥാൻ റോയൽസ് യോഗ്യത ഉറപ്പിച്ചേനെ, അമ്പയറെ വിമർശിച്ച് ഓജ

സഞ്ജു സാംസൺ ഔട്ട് എന്ന് വിധിച്ച വിവാദപരമായി തീരുമാനം ആണ് ഇന്നലെ രാജസ്ഥാൻ റോയൽസ് തോൽക്കാൻ കാരണം എന്ന് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ. ഇത് ഗെയിമിൻ്റെ ഗതിയെ മാറ്റിമറിച്ചു. സമഗ്രമായ വിശകലനത്തിലൂടെ തേർഡ് അമ്ലയർ കൂടുതൽ വ്യക്തത കൈവരിക്കാമായിരുന്നുവെന്ന് ഓജ അഭിപ്രായപ്പെട്ടു.

“അത് ഒരു പ്രധാന കളിക്കാരൻ്റെ വിക്കറ്റായിരുന്നുവെന്ന് നാം ഓർക്കണം, കൂടുതൽ സമയമെടുത്ത് അത് ശരിയായി നോക്കാനുള്ള സാങ്കേതികവിദ്യ നമുക്കുണ്ടെന്ന് കൂടി മനസ്സിലാക്കണം.” ഓജ പറഞ്ഞു.

“വീണ വിക്കറ്റ് മത്സരത്തിൻ്റെ ഗതി മാറ്റി. ഹോപ്പിൻ്റെ കാൽ കയറിൽ സ്പർശിച്ചതാണോ അതോ നിഴലായിരുന്നോ എന്നതായിരുന്നു ചർച്ച. നിങ്ങൾ അത് കാണാനും വിശകലനം ചെയ്യാനും സമയമെടുത്തിരുന്നെങ്കിൽ, കൂടുതൽ വ്യക്തത ലഭിച്ചേനെ. ആ വിധി കാരണം മത്സരവും തന്റെ ടീമും അപകടത്തിലാണെന്ന് സഞ്ജുവിന് പോലും അറിയാമായിരുന്നു. അദ്ദേഹം കളിച്ചുകൊണ്ടിരുന്നെങ്കിൽ, ഇന്ന് രാത്രി അദ്ദേഹത്തിൻ്റെ ടീമിന് അവരുടെ പേരിന് അടുത്തായി ക്വാളിഫെയ്ഡ് എന്ന് എഴുതിയേനെ” ജിയോസിനിമ പ്രഗ്യാൻ ഓജ പറഞ്ഞു.

Exit mobile version