Picsart 24 04 27 23 57 19 103

“ജുറലിന്റെ കഴിവിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ടായിരുന്നു” – സഞ്ജു സാംസൺ

ദ്രുവ് ജുറൽ ഫോമിലേക്ക് ഉയരും എന്ന് ഞങ്ങൾക്ക് വിശ്വാസം ഉണ്ടായിരുന്നു എന്ന് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ. ലഖ്നൗവിന് എതിരെ ജുറൽ നേടിയ അർധ സെഞ്ച്വറിയെ കുറിച്ച് സംസാരിക്കുക ആയിരുന്നു സഞ്ജു സാംസൺ‌. ഈ സീസണിൽ മുൻ മത്സരങ്ങളിൽ ജുറലിന് ഫോമിൽ ആകാൻ ആയിരുന്നില്ല. താരത്തിന്റെ ആദ്യ ഫിഫ്റ്റി ആയിരുന്നു ഇത്.

“ഫോം താൽക്കാലികമാണ്. ക്ലാസ് പെർമനന്റും” സഞ്ജു ജുറലിനെ കുറിച്ച് പറഞ്ഞു. “ടെസ്റ്റിൽ നമ്മൾ ജൂറെലിനെ കണ്ടിട്ടുണ്ട്. ഞങ്ങൾ അവനിൽ വിശ്വസിക്കുന്നു. ടി20യിൽ അഞ്ചാമത് ബാറ്റു ചെയ്യുന്ന ഒരാൾക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. അവർക്ക് ചിലപ്പോൾ 10 റൺസോ 20 റൺസോ എടുക്കാനുള്ള സമയമേ കിട്ടുകയുള്ളൂ. ആ റൺ മതിയാകില്ല ബാറ്റർക്ക് ആത്മവിശ്വാസം ലഭിക്കാൻ.” സഞ്ജു പറഞ്ഞു.

എന്നാൽ ജുറൽ നന്നായി പരിശ്രമിക്കുന്നുണ്ടായിരുന്നു. നെറ്റ്സിൽ ഒരു മണിക്കൂറും രണ്ട് മണിക്കൂറും അദ്ദേഹം ദിവസവും ബാറ്റ് ചെയ്യുന്നുണ്ട്. ജുറലിനെ പ്രശംസിച്ചു കൊണ്ട് സഞ്ജു പറഞ്ഞു.

Exit mobile version