Picsart 23 04 09 13 39 25 655

ഇടയ്ക്ക് ഒരു ബാറ്റിങ് പരാജയം സ്വാഭാവികം ആണെന്ന് സഞ്ജു സാംസൺ

ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ 57 റൺസിന് രാജസ്ഥാൻ റോയൽസ് വിജയിച്ചു എങ്കിലും നായകൻ സഞ്ജു സാംസൺ ബാറ്റു കൊണ്ട് പരാജയപ്പെട്ടു. ആദ്യ രണ്ടു മത്സരങ്ങളിലും നന്നായി കളിച്ച സഞ്ജുവിന് ഇന്നലെ റൺ ഒന്നും എടുക്കാൻ ആയില്ല. 11-ാം ഓവറിൽ ഡിസി സ്പിന്നർ കുൽദീപ് യാദവിനെ സിക്സ് അടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സഞ്ജു ഔട്ടായത്. എന്നാൽ ഇന്നലെ തന്റെ റോൾ ആക്രമിച്ചു കളിക്കുക എന്നതായിരുന്നു എന്നും അതിനായി ശ്രമിക്കുമ്പോൾ ഇടക്ക് ഔട്ട് ആവുക സ്വാഭാവികമാണെന്നും സഞ്ജു പറഞ്ഞു.

“ഞാൻ ഫോർമാറ്റ് കളിക്കുന്ന രീതിയിൽ, സാധാരണ ഞാൻ കുറച്ച് പന്തുകൾ തുടക്കത്തിൽ എടുക്കും, പക്ഷേ ഇന്നലെ അത് ഉയർന്ന സ്‌ട്രൈക്ക് റേറ്റിൽ ആ 40-50 റൺസ് നേടുക എന്നതായിരുന്നു ലക്ഷ്യം. ജോസ് ബട്ലർ ക്രീസിൽ നിലയുറപ്പിച്ചു നിൽക്കെ എന്റെ റോൾ അതായിരുന്നു. ഞങ്ങൾക്ക് റോളുകൾ വളരെ വ്യക്തമാണ്. ഞങ്ങൾ ആ റോളുകൾ ചെയ്യുമ്പോൾ ഇതുപോലെ കുറച്ച് പരാജയങ്ങൾ ബാറ്റിംഗിൽ ഉണ്ടാകുന്ന സ്വാഭാവികമാണ്” മത്സരത്തിന് ശേഷമുള്ള പ്രസന്റേഷനിൽ സാംസൺ പറഞ്ഞു.

Exit mobile version