സീസണിലെ ആദ്യ ശതകവുമായി സഞ്ജു, പൂണെ ബൗളര്‍മാരെ തച്ച് തകര്‍ത്ത് ഡല്‍ഹി

പുനെ : മലയാളികളുടെ പ്രിയതാരം സഞ്ജു സാംസോണിന്റെ ശതകത്തിന്റ പിൻബലത്തിൽ ഡൽഹിക്കു കൂറ്റൻ സ്കോർ. ടോസ് നേടി ഡൽഹിയെ ബാറ്റിങ്ങിന് അയച്ച ആതിഥേയർക്കു വിജയലക്ഷ്യം 206 റൺസ്. നായകൻ സ്റ്റീവ് സ്മിത്തിന്റെ അഭാവത്തിൽ പുനെയെ നയിച്ചത് അജിൻക്യ രഹാനെ ആയിരുന്നു.കിവി ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്സണ്‍ ഡൽഹി നിരയിൽ കളത്തിലിറങ്ങി.

രണ്ടാം ഓവറില്‍ ആദിത്യ താരേ പൂജ്യത്തിനു മടങ്ങിയ ശേഷം ക്രീസിലെത്തിയ സഞ്ജു 8 ബൗണ്ടറികളും 5 സിക്സും അടക്കം ആണ് 63 പന്തുകളിൽ 102 റൺസ് നേടിയത്. മോശം ഫോം, വിവാദങ്ങൾ എന്നിവ നിഴൽ പടർത്തിയ സഞ്ജുവിന്റെ കരിയറിന് മുതല്കൂട്ടാവും ഈ ഇന്നിംഗ്സ് എന്നുറപ്പാണ്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രിസ് മോറിസ്(9 പന്തുകളിൽ 38) ആണ് സ്കോർ 205ൽ എത്തിച്ചത്. സാം ബില്ലിംഗ്സ്(24), ഋഷഭ് പന്ത്(31) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ.

പുണെ ക്കു വേണ്ടി ദീപക് ചഹർ, ആദം സാമ്പ,ഇമ്രാൻ താഹിർ എന്നിവർ ഓട്ടോ വിക്കറ്റ് നേടി. താഹിർ ഒഴികെ മറ്റെല്ലാവരും തന്നെ ഡൽഹി ബാറ്റിംഗിിന്റെ ചൂടറിഞ്ഞു.