Picsart 24 03 24 17 00 15 638

സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് ഡെൽഹി ക്യാപിറ്റൽസിന് എതിരെ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ ആണ് നേരിടുന്നത്. ജയ്പൂരിൽ വെച്ചാണ് മത്സരം നടക്കുന്നത്. ജയ്പൂരിൽ വച്ച് നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വിജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ആയിരുന്നു രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചത്.

ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ മാച്ച് ആയിരുന്നു. ഇന്ന് ആ പ്രകടനവും വിജയവും തുടരാനാവും സഞ്ജു സാംസൺ ശ്രമിക്കുക. മറുവശത്ത് ഡൽഹി ക്യാപിറ്റൽസ് അവരുടെ സീസണിലെ ആദ്യ വിജയമാണ് ലക്ഷ്യം ഇടുന്നത്. അവർ സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനോട് പരാജയപ്പെട്ടിരുന്നു.

ഇന്ന് രാത്രി 7.30നാണ് കളി ആരംഭിക്കുന്നത്. ജിയോ സിനിമയിൽ സൗജന്യമായി മത്സരം കാണാം

Exit mobile version