Picsart 23 04 16 15 07 42 315

സഞ്ജു മികച്ച ക്യാപ്റ്റൻ ആണെന്ന് യൂസുഫ് പത്താൻ

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി മുൻ രാജസ്ഥാൻ താരം യൂസുഫ് പത്താൻ‌. സഞ്ജുവിന്റെ ക്യാപ്റ്റൻസിൽ താൻ ഇതുവരെ സന്തോഷവാൻ ആണെന്നും യൂസുഫ് പറയുന്നു. 2022ലെ ഐപിഎൽ ഫൈനലിലേക്ക് രാജസ്ഥാൻ റോയൽസിനെ നയിക്കാൻ സാംസണ് ആയിരുന്നു.

ഈ സീസണിൽ, സാംസൺ നയിക്കുന്ന റോയൽസ് നിലവിൽ നാല് കളികളിൽ നിന്ന് ആറ് പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഐപിഎൽ 2023ൽ രാജസ്ഥാൻ റോയൽസ് വളരെ ശക്തമായ ടീമാണെന്ന് സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ പത്താൻ പറഞ്ഞു.

“ഈ സീസണിലും രാജസ്ഥാൻ ടീം മികച്ച ക്രിക്കറ്റ് കളിക്കുന്നുണ്ട്. അവരുടെ ബാറ്റിംഗ് വളരെ ശക്തമാണ്. അവർക്ക് നിലവാരമുള്ള ബൗളർമാർ ഉണ്ട്. ഒരു മികച്ച ക്യാപ്റ്റനെ പോലെയാണ് സഞ്ജു സാംസൺ ടീമിനെ നയിക്കുന്നത്.” പത്താൻ പറഞ്ഞു.

Exit mobile version