Picsart 24 04 06 22 35 04 670

ഇത് പക്വതയോടെ കളിക്കുന്ന പുതിയ സഞ്ജു സാംസൺ!!

സഞ്ജുവും സഞ്ജുവിന്റെ ടീമും പറക്കുന്നു എന്ന് പറയാം. ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജുവിനും സഞ്ജുവിന്റെ ടീമായ രാജസ്ഥാൻ റോയൽസിനും മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അവർക ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കൂടെ പരാജയപ്പെടുത്തിയതോടെ രാജസ്ഥാൻ റോയൽ പോയിൻറ് ടേബിൾ ഒന്നാമത് എത്തി. കളിച്ച നാല് മത്സരങ്ങളും അവർ വിജയിച്ചു.

ഇന്ന് സഞ്ജു സാംസണും ജോസ് ബട്ലറും കൂടിയാണ് രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ന് ടോസ് നേടിയ സഞ്ജു ബൗൾ ചെയ്യാൻ എടുത്ത തീരുമാനം ആണ് കളിയിൽ നിർണായകമായത്. ജയസ്വാൾ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടുവെങ്കിലും ജോസ് ബട്ട്ലറും സഞ്ജുവും കൂടി രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് സഞ്ജു ഈ ഐപിഎൽ സീസണിക് അർധ സെഞ്ച്വറി നേടുന്നത്. കൂറ്റനടിക്ക് ശ്രമിക്കാതെ പക്വതയോടെ ബാറ്റു ചെയ്യുന്ന സഞ്ജു സാംസണെ ആണ് ഇന്നും കാണാനായത്. സഞ്ജു കൂടുതൽ റണ്ണുകൾ ഓടി എടുക്കുന്നതും ഇന്ന് കാണാനായി. രണ്ട് സിക്സ് മാത്രമേ സഞ്ജുവിന്റെ ഇന്നത്തെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നുള്ളൂ. പതിവായി കാണുന്ന സഞ്ജുവാണെങ്കിൽ ഇതിൽ കൂടുതൽ സിക്സുകൾ സഞ്ജുവിന്റെ ഇന്നിങ്സിൽ കണ്ടേനെ.

ടീമിനുവേണ്ടി കളിക്കുന്ന സഞ്ജുവിനെയാണ് ഇന്ന് കാണാനായത്. നേരത്തെ ആദ്യ മത്സരത്തിലും ഇതുപോലൊരു ഇന്നിംഗ്സ് ആയിരുന്നു സഞ്ജു കളിച്ചത്. ബട്ലർ ആകട്ടെ ആദ്യം മൂന്ന് മത്സരങ്ങളിൽ ഫോമിൽ ആയിരുന്നല്ല. ഇന്ന് ബട്ലർ കൂടെ ഫോമിൽ ആയതോടെ രാജസ്ഥാന്റെ ശക്തി ഇരട്ടിയായി വർധിച്ചു എന്ന് പറയാം.

ഇന്ന് തന്റെ നൂറാം മത്സരത്തിന് ഇറങ്ങിയ ജോസ് ബട്ലർ സെഞ്ച്വറിയുമായാണ് തന്റെ നൂറാം മത്സരം ആഘോഷിച്ചത്. അവസാനം സിക്സ് അടിച്ചായിരുന്നു ജോസ് ബട്ലർ സെഞ്ച്വറി തികച്ചത്. സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇതുവരെ ഡൽഹി ക്യാപിറ്റൽസിനേയും ലക്നൗ സൂപ്പർ ജയന്റ്സിനെയും മുംബൈ ഇന്ത്യൻസിനെയും ആർസിബിയെയും ആണ് പരാജയപ്പെടുത്തിയത്‌

ബാറ്റിങ്ങിലും ബൗളിംഗിലും മികച്ച സന്തുലിതാവസ്ഥയും എക്സ്പീരിയൻസും ഉള്ള രാജസ്ഥാൻ ഈ ഐ പി എല്ലിൽ ആരെയും തോൽപ്പിക്കാൻ ആകുന്ന ടീമായി മാറിയിരിക്കുകയാണ്. രാജസ്ഥാൻ ഈ ഫോം തുടരും എന്നാകും സഞ്ജുവിന്റെ ആരാധകർ ആഗ്രഹിക്കുന്നത്.

Exit mobile version