Picsart 24 03 26 22 26 51 983

ആദ്യ പന്തിൽ റാഷിദ് ഖാനെ സിക്സ് പറത്തി, വരവ് അറിയിച്ച് സമീർ റിസ്വി

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനായി സമീർ റിസ്വി തന്റെ അരങ്ങേറ്റം നടത്തി. ആദ്യ പന്തിൽ റാഷിദ് ഖാനെ സിക്സ് പറത്തി കൊണ്ടായിരുന്നു സമീർ റിസ്വി തന്റെ വരവ് അറിയിച്ചത്. 6 ബോൾ മാത്രം ബാറ്റു ചെയ്ത റിസ്വി 2 സിക്സ് അടിച്ച് 14 റൺസ് എടുത്തു. കൂറ്റൻ അടികൾക്ക് പേരുകേട്ട താരമാണ് സമീർ റിസ്വി. 8.40 കോടി കൊടുത്ത് ചെന്നൈ റിസ്വിയെ സ്വന്തമാക്കിയത് വെറുതെ അല്ല എന്ന് അദ്ദേഹത്തിന്റെ ഇന്നത്തെ ചെറിയ കാമിയോയിലൂടെ തന്നെ ക്രിക്കറ്റ് ആരാധകർക്ക് മനസ്സിലായി കാണും.

ഉത്തർ പ്രദേശിന്റെ യുവതാരമായ സമീർ റിസ്വിയുടെ ലേലത്തിലെ അടിസ്ഥാന തുക 20 ലക്ഷം ആയിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും ഡെൽഹിയും താരത്തിനായി മത്സരിച്ചു. അവസാനം 8.40 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സമീറിനെ സ്വന്തമാക്കുക ആയിരുന്നു.

ഉത്തർ പ്രദേശിനായി അണ്ടർ 23 മത്സരത്തിൽ 6 ഇന്നിങ്സിൽ നിന്ന് 454 റൺസ് സമീർ നേടിയിരുന്നു. 29 ഫോറും 37 സിക്സുമായിരുന്നു ആ ടൂർണമെന്റിൽ താരം അടിച്ചത്. ഉത്തർ പ്രദേശ് ടി20യിൽ 9 ഇന്നിംഗ്സിൽ നിന്ന് 455 റൺസ് അതും 188 സ്ട്രൈക്ക് റേറ്റിൽ താരം നേടിയിരുന്നു. ആ ടൂർണമെന്റിൽ 35 ഫോറും 38 സിക്സും യുവതാരം അടിച്ചു.

Exit mobile version