Ishansky

ഇഷാന്‍ കിഷന്റെ ഒപ്പം സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യണമെന്നതായിരുന്നു തീരുമാനം – സൂര്യകുമാര്‍ യാദവ്

ഐപിഎലില്‍ ഇന്നലെ മുംബൈയുടെ പഞ്ചാബിനെതിരെയുള്ള കൂറ്റന്‍ ചേസിംഗിൽ നിര്‍ണ്ണായകമായത് സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും ബാറ്റിംഗ് മികവായിരുന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 116 റൺസാണ് നേടിയത്. എന്നാൽ ഇരുവരും അടുത്തടുത്ത പന്തുകളിൽ പുറത്തായത് മുംബൈ ക്യാമ്പിൽ പരിഭ്രാന്തി പരത്തിയെങ്കിലും ടിം ഡേവിഡും തിലക് വര്‍മ്മയും മുംബൈയുടെ വിജയം ഉറപ്പാക്കുകയായിരുന്നു.

ഇഷാന്‍ കിഷന്റെ പോലെ തന്നെ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശണമെന്നതായിരുന്നു ക്രീസിലെത്തുമ്പോള്‍ താന്‍ ലക്ഷ്യം വെച്ചതെന്നും അത് ടീമിന് ഗുണകരമാകുമെന്നായിരുന്നു തന്റെ ചിന്തയെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. വിജയം നേടുവാന്‍ സാധിച്ചുവെങ്കിലും താന്‍ മത്സരം ഫിനിഷ് ചെയ്യണമായിരുന്നുവെന്നാണ് തനിക്ക് തോന്നിയതെന്നും സ്കൈ പറഞ്ഞു.

ഇഷാന്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയിരുന്നതെന്നും തന്റെ ആദ്യ ലക്ഷ്യം താരത്തിന് പിന്തുണ നൽകുക എന്നത് മാത്രമായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

Exit mobile version