ഇംഗ്ലണ്ടിന്റെ രക്ഷകനെ സ്വന്തമാക്കി കിംഗ്‌സ് ഇലവൻ പഞ്ചാബ്

ഇംഗ്ലണ്ടിന്റെ രക്ഷകനെന്നറിയപ്പെടുന്ന യുവ താരം സാം കരാനിനെ കിംഗ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. അടിസ്ഥാന വില രണ്ടു കോടിയായിരുന്ന താരത്തിനെ ഏഴു കോടി ഇരുപത് ലക്ഷം നൽകിയാണ് പഞ്ചാബ് ടീമിൽ എത്തിച്ചത്. കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരത്തിനെ സ്വന്തമാക്കാൻ ശ്രമിക്കുമെന്ന് ഐപിഎൽ ലേലത്തിന് മുൻപേ ഉറപ്പായിരുന്നു.

ആർ.സി.ബിയും ഡൽഹി ക്യാപ്പിറ്റൽസും തമ്മിൽ ആയിരുന്നു ആദ്യം യുവതാരത്തിനു വേണ്ടി മത്സരിച്ചത്. അഞ്ച് കോടി ലേല തുക കടന്നപ്പോൾ കിംഗ്‌സ് ഇലവൻ പഞ്ചാബ് രംഗത്തെത്തി. അവസാനം വരെ ബെംഗളൂരു പൊരുതിയെങ്കിലും ഇംഗ്ലീഷ് ഓൾ റൗണ്ടറെ പഞ്ചാബ് അവസാനം താരത്തെ സ്വന്തമാക്കുകയായിരുന്നു.

Exit mobile version