Picsart 22 12 23 15 21 09 955

ഐ പി എൽ ലേലത്തിൽ ചരിത്രം, സാം കറനായി 18.5 കോടിയുടെ യുദ്ധം!!

ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറിനായി പൊരിഞ്ഞ ലേല പോരാട്ടമാണ് ഇന്ന് നടന്നത്. ഐ പി എല്ലിൽ 32 മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റു നേടിയിട്ടുള്ള താരമാണ്. ഐ പി എല്ലിൽ 22 ശരാശരിയിൽ 337 റൺസും സാം കറൻ നേടിയിട്ടുണ്ട്. മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സിനായും പഞ്ചാബിനായും താരം കളിച്ചിട്ടുണ്ട്.

അവസാന ലോകകപ്പ ഇംഗ്ലണ്ടിനായും തകർപ്പൻ ബൗളിംഗ് കാഴ്ചവെക്കാൻ സാം കറനായിരുന്നു ഇന്ന് 2 കോടിയിൽ തുടങ്ങിയ ലേലം മുംബൈ ഇന്ത്യൻസും രാജസ്ഥാനും പരസ്പരം മത്സരിച്ച് 12 കോടി വരെ പോയി. പിന്നെ സി എസ് കെയും പഞ്ചാബും ബിഡിൽ ചേർന്നു. 15 കോടി കഴിഞ്ഞപ്പോൾ ലക്നൗവും സാമിനായുള്ള ലേല യുദ്ധത്തിൽ ചേർന്നു.

അവസാനം 18.5 കോടിക്ക് സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ ലേല തുകയാണ് ഇത്.

Exit mobile version