ടീമുകള്‍ക്ക് ചിലവാക്കാന്‍ 80 കോടി

ഐപിഎല്‍ ടൈറ്റില്‍ റൈറ്റ്സ് വില്പനയിലൂടെ ലഭിച്ച കൂറ്റന്‍ തുകയുടെ ഗുണം ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും. എട്ട് ടീമുകള്‍ക്കും ഈ വര്‍ഷവും ഇനിയുള്ള വര്‍ഷങ്ങളിലും താരങ്ങള്‍ക്കായി ചെലവാക്കുവാനുള്ള തുകയില്‍ വര്‍ദ്ധനവുണ്ട്. 2017ല്‍ 66 കോടി ആയിരുന്ന പരിധി അടുത്ത വര്‍ഷം മുതല്‍ 80 കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. 2019ല്‍ 82 കോടിയും 2020ല്‍ 85 കോടിയും ഫ്രാഞ്ചൈിസകള്‍ക്ക് ചെലവഴിക്കാം.

ഓരോ സീസണിലും അനുവദനീയമായ തുകയുടെ 75 ശതമാനം ചെലവാക്കിയിരിക്കണം എന്നും നിയമത്തില്‍ പറയുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial