Picsart 23 04 16 23 32 36 754

സഞ്ജുവിനെയും രാജസ്ഥാനെയും തടയാൻ കെ എൽ രാഹുലിന്റെ ലഖ്നൗക്ക് ആകുമോ?

ഇന്ന് ഐ പി എല്ലിൽ ടേബിൾ ടോപ് ക്ലാഷ് ആണ്. ടേബിളിൽ ഒന്നാമത് ഇരിക്കുന്ന രാജസ്ഥാൻ റോയൽസും രണ്ടാമതുള്ള ലഖ്നൗ സൂപ്പർ ജയന്റ്സും നേർക്കുനേർ വരുന്നു. രാജസ്ഥാന് 8 പോയിന്റും ലഖ്നൗക്ക് 6 പോയിന്റുമാണ് ഉള്ളത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ഈ ഐ പി എല്ലിൽ ഇതുവരെ മികച്ച ഫോമിലാണ്. ക്യാപ്റ്റൻ സഞ്ജു തന്നെ ടീമിനെ മുന്നിൽ നിന്നു നയിക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് എത്തുന്ന രാജസ്ഥാൻ ഇന്നും ജയം ആവർത്തിക്കാൻ ആകും എന്ന ആത്മവിശ്വാസത്തിലാണ്.

ജയ്പൂരിൽ വെച്ചാണ് മത്സരം നടക്കുന്ന. ഈ സീസണിൽ രാജസ്ഥാന്റെ ജയ്പൂരിലെ ആദ്യ മത്സരമാകും ഇത്. ഇന്ന് ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ചാണ് ജയ്പൂരിൽ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ സ്കോർ കാണാൻ ആകും. ലഖ്നൗ സൂപ്പർ ജയന്റ്സ് അവസാന രണ്ടു മത്സരങ്ങളും ജയിച്ച് നല്ല ഫോമിലാണ്‌. അവസാന മത്സരത്തിൽ രാഹുൽ കൂടെ ഫോമിൽ ആയത് അവർക്ക് പ്രതീക്ഷ നൽകുന്നു‌. ഇന്ന് രാത്രി 7.30ന് ആരംഭിക്കുന്ന മത്സരം തത്സമയം ജിയോ സിനിമിലൂടെയും സ്റ്റാർ സ്പോർട്സിലൂടെയും പ്രേക്ഷകർക്ക് കാണാം.

Exit mobile version