Site icon Fanport

മുംബൈയുടെ വിജയം, രാജസ്ഥാന്‍ ഐപിഎലില്‍ നിന്ന് പുറത്ത്

മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തോടെ രാജസ്ഥാന്‍ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഇന്ന് സൺറൈസേഴ്സിനെതിരെ കാമറൺ ഗ്രീനിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ മുംബൈ വിജയം കുറിച്ചപ്പോള്‍ ടീമിന്റെ പ്ലേ ഓഫ് സ്ഥാനം ഉറപ്പായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗുജറാത്തും ആര്‍സിബിയും ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍സിബിയ്ക്കാണെങ്കിൽ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും.

അതേ സമയം മുംബൈയുടെ വിജയം രാജസ്ഥാന്റെ പ്ലേ ഓഫ് മോഹങ്ങള്‍ ഇല്ലാതാക്കി. മുംബൈയ്ക്ക് നിലവിൽ 16 പോയിന്റാണുള്ളത്. ടീം നാലാം സ്ഥാനത്താണ്. അതേ സമയം രാജസ്ഥാന് 14 പോയിന്റ് മാത്രമാണുള്ളത്.

Exit mobile version