Site icon Fanport

വീണ്ടും ഏകദിനം പോലെ രാഹുൽ, രാജസ്ഥാൻ ലഖ്നൗവിനെ 154ൽ ഒതുക്കി

ഐ പി എല്ലിൽ ഇന്ന് ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 155 വിജയ ലക്ഷ്യം. ഇന്ന് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച സഞ്ജു സാംസണും ലഖ്ബൗവിനെ 154/7 എന്ന റൺസിൽ ഒതുക്കി. കളിയുടെ തുടക്കത്തി തന്നെ മെയ്ഡൻ എറിഞ്ഞു തുടങ്ങിയ ട്രെന്റ് ബൗൾട്ട് രാജസ്ഥാന് നല്ല തുടക്കം നൽകി. സ്ട്രൈക്ക് റൈറ്റ് കൂട്ടാൻ ബുദ്ധിമുട്ടുന്ന കെ എൽ രാഹുൽ ഇന്ന് 32 പന്തിൽ നിന്ന് 39 റൺസ് എടുത്ത് ഹോൾഡറിന്റെ പന്തിൽ പുറത്തായി.

രാജസ്ഥാൻ 23 04 19 21 13 17 024

മറ്റൊരു ഓപ്പണർ കെയ്ല് മയേർസും മെല്ലെ മാത്രമാണ് ബാറ്റു ചെയ്തത്. 42 പന്തിൽ നിന്ന് 51 റൺസ് എടുത്ത് മയേർസ് അശ്വിന്റെ പന്തിൽ പുറത്തായി. ഒരു റൺ മാത്രം എടുത്ത് ആയുഷ് ബദോനിയും 2 റൺ എടുത്ത് ദീപക് ഹൂഡയും പുറത്തായത് ലഖ്നൗവിന് തിരിച്ചടിയായി.

അവസാനം സ്റ്റോയിനസും പൂരനും ചേർന്ന് റൺ ഉയർത്താൻ ശ്രനിച്ചെങ്കിലും വലിയ സ്കോറിലേക്ക് എത്താൻ ലഖ്നൗവിനായില്ല. സ്റ്റോയിനസ് 16 പന്തിൽ 21 റൺസും, പൂരൻ 20 പന്തിൽ 29 റൺസും എടുത്തു. പൂരനെ സഞ്ജു റണൗട്ട് ആക്കിയപ്പോൾ സ്റ്റോയിനസിനെ സന്ദീപ് പുറത്താക്കി. രാജ്സ്ഥാനായി അശ്വിനും സന്ദീപ് ശർമ്മയും രണ്ടു വിക്കറ്റ് വീതവും, ഹോൾഡറും ബൗൾട്ടും ഒരോ വിക്കറ്റ് വീതവും നേടി.

Exit mobile version