ആവേശപോരാട്ടത്തിൽ ബാംഗ്ലുരുവിന് ഉജ്വല ജയം

ബംഗളുരു: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഡൽഹി ഡെയർ ഡെവിൽസിനെതിരെ ഉജ്വല ജയം. അവസാന ഓവർ വരെ അനിശ്ചിതത്വം നിലനിർന്ന മത്സരത്തിൽ 15 റന്സിനാണ് ആർ സി ബി ജയം നേടിയത്. 158 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി 142ൽ ഒതുങ്ങി. ഒറ്റയാൾ പോരാട്ടം നടത്തിയ ഋഷഭ് പന്ത്(57) അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്താകുന്നത് വരെ ഡൽഹി പ്രതീക്ഷകൾ നിലനിന്നിരുന്നു എന്നത് മത്സരത്തെ ആവേശഭരിതമാക്കി. പവൻ നേഗി ആണ് ഋഷഭ് പന്തിനെ ബൗൾഡ് ആക്കിയത്. ബാംഗ്ലുരുവിന് വേണ്ടി പവൻ നേഗി,ബില്ലി സ്റ്റാൻലക്ക്, ഇക്ബാൽ അബ്ദുല്ല എന്നിവർ ഈ രണ്ടു വിക്കറ്റ് നേടിയപ്പോൾ ഷെയിൻ വാട്സൺ, ചാഹൽ, ടൈമാൽ മിൽസ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. താരതമ്യേന ചെറിയ സ്കോറിന്റെ ഡിഫെൻഡ് ചെയ്യുന്നതിൽ ബൗളർമാരുടെ ഉജ്വല പ്രകടനം ആണ് ആതിഥേയർക്ക് തുണയായത്. ബാംഗ്ലൂർ ബാറ്റിങ്ങിനെ ഒറ്റയ്ക്ക് തോളിലേറ്റിയ കേദാർ ജാദവ് ആണ് മാണ് ഓഫ് ദി മാച്ച്.

ബാംഗ്ലുരുവിന് വേണ്ടി ഐ പി എൽ അരങ്ങേറ്റം നടത്തിയ കേരള വിക്കറ്റ് കീപ്പർ വിഷ്ണു വിനോദ് അടക്കം രണ്ടു ടീമിലും കൂടി മൂന്ന് മലയാളികൾ മത്സരത്തിൽ ആണ് കളത്തിലിറങ്ങിയത്. ഡൽഹി താരങ്ങളായ സഞ്ജു സാംസനും കരുൺ നായരും ആണ് മറ്റു രണ്ടു പേർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയർക്കു ഇന്ത്യൻ താരം കേദാർ ജാദവ് 37 പന്തുകളിൽ നേടിയ 69 റൺസ് ആണ് തുണയായത്. ഓപണറായിറങ്ങിയ നായകൻ ഷെയിൻ വാട്സൺ 24 റൺസ് നേടി. സ്റ്റുവർട് ബിന്നി(16), മാൻ ദീപ്(12),പവൻ നേഗി(10) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ഐ പി എൽ അരങ്ങേറ്റം നടത്തിയ മലയാളി താരം വിഷ്ണു വിനോദ് 5 പന്തുകളിൽ 9 റൺസ് നേടി. അനാവശ്യ റണ്ണിനു ശ്രെമിച്ച വിഷ്ണു റൺ ഔട്ടാവുകയായിരുന്നു. തൊട്ടു പുറകെ കേദാർ ജധവും മടങ്ങി. മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന ആർ സി ബി യുടെ മുന്നേറ്റത്തിന് തടയിട്ടത് ഈ വിക്കറ്റായിരുന്നു. വാലറ്റത്തു ആർക്കും തിളങ്ങാനാവാഞ്ഞതോടെ ബാംഗ്ലൂർ സ്കോർ 157ൽ ഒതുങ്ങി. ക്രിസ് മോറിസ്(21/3) ആണ് ബൗളിംഗിൽ തിളങ്ങിയത്. സഹീർ ഖാൻ രണ്ടു വിക്കറ്റ് നേടിയപ്പോൾ പാറ്റ് കമ്മിൻസ്, ഷാബാസ് നദീം എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി ക്കു വരേണ്ടി ഓപ്പനര്മാരായ സാം ബില്ലിങ്‌സും(25) ആദിത്യ താരെയും (18) മികച്ച തുടക്കം ആണ് നൽകിയത്. സ്കോർ 33ൽ താരെയെ നഷ്ടമായ ഡൽഹിക്കു തൊട്ടു പിന്നാലെ തന്നെ കരുൺ നായരം നഷ്ടമായി. ടൈമാൽ മിൽസ്, സ്റ്റാൻലേക്ക് എന്നിവർക്കായിരുന്നു യഥാക്രമം വിക്കറ്റ്. സ്കോർ 55ൽ എത്തി നിൽക്കുമ്പോൾ സാം ബില്ലിംഗ്സ് മടങ്ങി. സഞ്ജുവും പിന്നീടെത്തിയ ഋഷഭ് പന്തും ചേർന്ന് മികച്ച കൂട്ടുകെട്ടു ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും അനാവശ്യ ഷോട്ടിനു ശ്രമിച്ചു സഞ്ജു പതിമൂന്നു റൺസോടെ മടങ്ങി. പിന്നീട് ഒരറ്റത്ത് ഋഷഭ് ഉറച്ചു നിന്നു പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരും ഉണ്ടായിരുന്നില്ല. നിര്ണയാക ബൗളിംഗ് മാറ്റങ്ങൾ വരുത്തിയ ബാംഗ്ലൂർ നായകൻ വാട്സണും പ്രശംസ അർഹിക്കുന്നു. വാട്സൺ എറിഞ്ഞ 19ആം ഓവറിൽ രണ്ടു റൺ മാത്രം ആണ് നേടാനായത്. അവസാന ഓവറുകളിൽ ഋഷഭ് പന്തിനു സ്‌ട്രൈക് നൽകുന്നതിൽ മറ്റു ബാറ്സ്മാന്മാർ പരാജയപ്പെട്ടതും ഡൽഹിക്കു വിനയായി.