സ്വപ്നസാക്ഷാത്കാരത്തിനായി ബാംഗ്ലൂര്‍

മൂന്ന് വട്ടം ഫൈനലിൽ എത്തിയിട്ടും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐ പി എൽ കിരീടം ഇപ്പോളും സ്വപ്നം തന്നെയായി അവശേഷിക്കുന്നു. പത്താം എഡിഷിണിൽ കളത്തിൽ ഇറങ്ങുമ്പോൾ ചരിത്രം തിരുത്തുക എന്നതാണ്‌ ആണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്. എന്നാൽ നിലവിലെ രണ്ടാം സ്ഥാനക്കാരുടെ മുന്നൊരുക്കങ്ങൾക്കു വില്ലനായി എത്തിയിരിക്കുന്നത് പ്രമുഖ കളിക്കാരുടെ പരുക്കുകളാണ്‌. ടീമിന്റെ ബൗളിംഗ് കുന്തമുന മിച്ചൽ സ്റാർക് ആണ് ആദ്യം പിൻവാങ്ങിയത്. തൊട്ടു പിന്നാലെ ഇന്ത്യൻ താരം കെ എൽ രാഹുലും ഈ സീസണിൽ കളിക്കില്ലന് ഉറപ്പായി. പരുക്ക് മൂലം ഓസീസ് പരമ്പരയിലെ അവസാന ടെസ്റ്റ് കളിക്കാതിരുന്ന നായകൻ വിരാട് കൊഹ്‌ലി രണ്ടു ആഴ്ച എങ്കിലും പുറത്തിരിക്കും എന്നാണ് ടീം മാനേജ്‌മന്റ് അറിയിച്ചത്. പകരം ആദ്യ മത്സരങ്ങളിൽ നായകൻ ആകും എന്ന് പറഞ്ഞ എ ബി ഡിവില്ലിയേഴ്സ് പരിക്കിന്റെ പിടിയിലാണെന്നുള്ള സൂചനകൾ ആർ സി ബി ടീം മാനേജ്‌മന്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

ഇക്കുറി ലേലത്തിന് ഇംഗ്ലീഷ് താരം ടൈമാൽ മില്ലസിനെ പന്ത്രണ്ടു കോടി രൂപയ്ക്കു സ്വന്തമാക്കിയ ആർ സി ബി സ്റാർക്കിന്റെ അഭാവം മിൽസ് പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ആള്റൗണ്ടർ പവൻ നേഗിയാണ് അവർ സ്വന്തമാക്കിയ മറ്റൊരു പ്രധാന താരം. പ്രമുഖ താരങ്ങളെ എല്ലാം നിലനിർത്തിയ ബാംഗ്ലൂർ ടീമിന് കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കാനാകുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ് എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ ആണ് ആർ സി ബി കഴിഞ്ഞ സീസണിൽ തിളങ്ങിയത്. ക്രിസ് ഗെയ്ൽ കഴിഞ്ഞ സീസണിൽ പരാജയം ആയിരുന്നു എന്ന് പറയാം. കോഹ്‌ലിയുടെയും രാഹുലിന്റെയും അഭാവത്തിൽ ക്രിസ് ഗെയ്ൽ ആയിരിക്കും ടീമിന്റെ പ്രധാന പ്രതീക്ഷ.

മായങ്ക അഗർവാൾ ഗെയ്‌ലിനൊപ്പം ഇന്നിംഗ്സ് തുറന്നേക്കും. ഡിവില്ലിയേഴ്സ് പരുക്ക് അലറ്റിയില്ലെങ്കിൽ മൂന്നാമത് എത്തും . മധ്യനിരയിൽ ഷെയിൻ വാട്സൺ ,ഇന്ത്യൻ താരം കേദാർ ജാദവ് എന്നിവരിലാണ് ബാംഗ്ലൂർ പ്രതീക്ഷ അർപ്പിക്കുന്നത്. മലയാളി താരം സച്ചിൻ ബേബി ,സർഫ്രാസ് ഖാൻ,ആൾ റൗണ്ടർമാരായ പവൻ നേഗി, സ്റ്റുവാർട് ബിന്നി എന്നിവരും മധ്യനിരയിൽ ഇടം കണ്ടെത്താൻ സാധ്യതയുണ്ട്. ബാറ്റിംഗ് വന്മരങ്ങളുടെ അഭാവത്തിൽ യുവതാരങ്ങൾ ആരെങ്കിലും പ്രതീക്ഷക്കൊത് ഉയരും എന്നാണ് കോച്ച് ഡാനിയേൽ വെട്ടോറി പ്രതീക്ഷിക്കുന്നത്.

ബാറ്റിങ്ങിനെ അപേക്ഷിച്ചു താരതമ്യേനെ ദുർബലമാണ് ബാംഗ്ലൂരിന്റ ബൗളിംഗ്. മിച്ചൽ സ്റാർക്, യൂസവെന്ദ്ര ചാഹൽ, ഷെയിൻ വാട്സൺ എന്നിവരാണ് കഴിഞ്ഞ വട്ടം തിളങ്ങിയത്. സ്റാർക് പിൻവാങ്ങിയത് തിരിച്ചടിയാകും. സാമുവൽ ബദ്രീ, തബറിസ് ശംസി, ഇക്ബാൽ അബ്ദുല്ല തുടങ്ങിയ മികച്ച സ്പിന്നര്മാർ ടീമിലുണ്ട്. ശ്രീനാഥ് അരവിന്ദ്, ടൈമാൽ മിൽസ് എന്നിവർ പേസ് ആക്രമണം നയിക്കും. മൂന്ന് വട്ടം ഫൈനലിൽ തോൽവി ഏറ്റു വാങ്ങിയവർ എന്ന ചീത്തപ്പേര് മാറ്റുവാൻ ആണ് ബാംഗ്ലൂർ ഇക്കുറി ലക്ഷ്യമിടുന്നത്. പ്രമുഖർ പലരും പരിക്കിന്റെ പിടിയിലാണെന്നത് അത് ആർ സി ബി യുടെ മുന്നേറ്റത്തിനെ ബാധിക്കുമോ എന്ന് കണ്ടറിയാം