Site icon Fanport

രോഹിത് ശർമ്മ ഐ പി എല്ലിൽ നിന്ന് വിശ്രമം എടുക്കേണ്ടതില്ല എന്ന് ബൗച്ചർ

രോഹിത് ശർമ്മ ഐ പി എല്ലിൽ നിന്ന് വിശ്രമം എടുക്കണം എന്ന് കഴിഞ്ഞ ദിവസം സുനിൽ ഗവാസ്കർ പറഞ്ഞിരുന്നു‌. എന്നാൽ താൻ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മാർക്ക് ബൗച്ചർ പറഞ്ഞു.

Ishanrohit

“രോഹിത് വിശ്രമിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. അത് എന്റെ തീരുമാനം അല്ല. രോഹിത് കളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം അവൻ വളരെ മികച്ച കളിക്കാരനാണ്, കൂടാതെ ഒരു ലീഡറുമാണ്” ഇന്ന് രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിന് മുന്നോടിയായി ബൗച്ചർ മാധ്യമങ്ങളോട് പറഞ്ഞു.

“രോഹിതിന് വിശ്രമം ആണ് നല്ലത് എന്ന് അദ്ദേഹത്തിന് തോന്നുക ആണെങ്കിൽ, അവൻ എന്റെ അടുത്ത് വന്ന് ‘എനിക്ക് ഒരു ഇടവേള വേണം’ എന്ന് പറയും. അപ്പോൾ അത് പരിഗണിക്കും. അവൻ ഇതുവരെ അങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ടില്ല. അദ്ദേഹം കളിക്കുന്നത് തുടരും,” ബൗച്ചർ പറഞ്ഞു

Exit mobile version