Picsart 23 03 22 16 37 05 653

“രോഹിത് ശർമ്മയെ മുംബൈ കളിപ്പിക്കുന്നത് തുടരണം, 2018ലെ വാട്സണെ പോലെ അവസാനം ഗുണമുണ്ടാകും”

രോഹിത് ശർമ്മ ഫോമിൽ അല്ല എങ്കിലും അദ്ദേഹത്തെ കളിപ്പിക്കുന്നത് മുംബൈ ഇന്ത്യൻസ് തുടരണം എന്ന് മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൗൾ. കളി ജയിക്കുന്നതിനാൽ രോഹിതിനെ നിലനിർത്താം എന്നും മുമ്പ് വാട്സൺ ഹീറോ ആയതു പോലെ അവസാനം ഹീറോ ആകാൻ രോഹിതിന് ആകും എന്നും ഡൗൾ പറഞ്ഞു.

“ഒരു കളിക്കാരൻ റൺസ് നേടാതെ ഒരു ടീം വിജയിക്കുന്നത് തുടരുമ്പോൾ, അവർക്ക് ആ കളിക്കാരനെ തുടർന്നും വിശ്വസിക്കാൻ കഴിയും. ഇതാണ് വാട്സന്റെ കാര്യത്തിൽ CSK ചെയ്തത്. അവർ അവനെ ടൂർണമെന്റിൽ ഫോമിൽ അല്ലെങ്കിലും നിലനിർത്തി, ഫൈനലിൽ അവൻ ആ വിശ്വാസത്തിന് പ്രതിഫലം നൽകി,” ഡൗൾ പറഞ്ഞു.

2018ൽ കുറേ മത്സരങ്ങൾ ബാറ്റിംഗിൽ നിരാശ നൽകിയിട്ടും സി എസ് കെ വാട്സണെ കളിപ്പിക്കുന്നത് തുടർന്നിരുന്നു. അവസാനം ഫൈനലിൽ സൺ റൈസേഴ്സിന് എതിരെ ഫൈനലിൽ സെഞ്ച്വറി നേടിക്കൊണ്ട് വാട്സൺ ചെന്നൈയെ കിരീടത്തിലേക്ക് എത്തിക്കുകയും ചെയ്തു.

Exit mobile version