Picsart 23 05 07 14 49 52 705

രോഹിത് ശർമ്മയല്ല “നോ ഹിറ്റ് ശർമ്മയാണ്” എന്ന് ശ്രീകാന്ത്

‘ഹിറ്റ്മാൻ’ എന്ന് വിളിക്കപ്പെടുന്ന രോഹിത് ശർമ്മയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്. രോഹിത് തുടർച്ചയായ രണ്ടു ഡക്കുകൾക്ക് പുറത്തായതിബെ കുറിച്ച് സംസാരിക്കുക ആയിരുന്നു കൃഷ്ണമാചാരി ശ്രീകാന്ത്. മുംബൈ ക്യാപ്റ്റനെ ‘നോ ഹിറ്റ് ശർമ്മ’ എന്നാണ് ശ്രീകാന്ത് വിളിച്ചത്‌. താനായിരുന്നു ടീം ക്യാപ്റ്റൻ എങ്കിൽ രോഹിത് ശർമ്മയെ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്താക്കുമായിരുന്നുവെന്നും പറഞ്ഞു.

“രോഹിത് ശർമ്മ തന്റെ പേര് ‘നോ ഹിറ്റ് ശർമ്മ’ എന്ന് മാറ്റണം, ഞാൻ മുംബൈയുടെ ക്യാപ്റ്റനാണെങ്കിൽ ഞാൻ അവനെ ആദ്യ ഇലവനിൽ പോലും ഇറക്കില്ല” ശ്രീകാന്ത് പറഞ്ഞു. സി‌എസ്‌കെക്ക് എതിരെ മോശം ഷോട്ട് കളിച്ചായിരുന്നു രോഹിത് ഡക്കിൽ പുറത്തായത്. രോഹിതിനെ സുനിൽ ഗവാസ്കറും വിമർശിച്ചു. രോഹിത് കുറച്ച് മത്സരങ്ങളിൽ നിന്ന് മാറി നിൽക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്ന് ഗവാസ്കർ പറഞ്ഞു.

Exit mobile version