Site icon Fanport

ഇന്ത്യക്കായി കളിക്കുന്നത് പ്രധാനം, രോഹിത് ഈ ഐ പി എല്ലിൽ ചില മത്സരങ്ങളിൽ നിന്ന് മാറി നിൽക്കും

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഈ സീസണിലെ എല്ലാ ഐ പി എൽ മത്സരങ്ങളിലും കളിക്കുകയില്ല. ചില ഐപിഎൽ മത്സരങ്ങളിൽ നിന്ന് മാറി നിൽക്കാൻ ആണ് രോഹിത് ശർമ്മ പദ്ധതിയിടുന്നത് എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ജോലിഭാരം കുറക്കാനും ഫിറ്റ്നസിൽ ശ്രദ്ധിക്കാനും ആണിത്. രോഹിത് ശർമ്മ മാറി നിൽക്കുന്ന സമയത്ത് സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിനെ നയിക്കും.

രോഹിത് 23 03 29 00 04 19 497

ഐ‌പി‌എൽ ഫൈനലിന് ഒരാഴ്ചയ്ക്ക് ശേഷം ലണ്ടനിലെ ഓവലിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യക്ക് കളിക്കാനുണ്ട്‌. ഇത് കൂടാതെ ഒക്‌ടോബർ-നവംബർ മാസങ്ങളിൽ എകദിന ലോകകപ്പും നടക്കാനുണ്ട്. ഇങ്ങനെ ഇന്ത്യക്ക് ബിസ് ഷെഡ്യൂൾ ഉള്ള വർഷം ആയതിനൾ രാജ്യത്തിനായി കളിക്കുന്നതിന് പ്രാധാന്യം കൊടുക്കാൻ ആണ് രോഹിത് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്‌. ഇന്ത്യൻ താരങ്ങളോടെല്ലാം ഈ ഐ പി എൽ സീസണിൽ ഫിറ്റ്നസ് കാര്യമായി ശ്രദ്ധിക്കാനും ചില മത്സരങ്ങളിൽ നിന്ന് മാറി നിൽക്കാനും രോഹിത് തന്നെ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

Exit mobile version