Site icon Fanport

രോഹിത് ശർമ്മയുടെ പിന്തുണ തനിക്ക് എപ്പോഴും ഉണ്ടാകും എന്ന് ഹാർദിക്

മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയ്യേ ക്യാപ്റ്റനാക്കിയത് ഇപ്പോഴും ആരാധകർക്ക് ഇടയിൽ തർക്ക വിഷയമാണ്. ഇന്നലെ ആദ്യമായി ക്യാപ്റ്റൻസിയെ കുറിച്ചും രോഹിത് ശർമ്മയെ കുറിച്ചും ഹാർദിക് പാണ്ഡ്യ സംസാരിച്ചു. ഇതൊരു സ്വാഭാവിക മാറ്റം മാത്രമാണെന്നും രോഹിത് ശർമ്മയുടെ പിന്തുണ തനിക്ക് എപ്പോഴും ഉണ്ടാകും എന്ന് ഉറപ്പാണെന്നും ഹാർദിക് പറഞ്ഞു.

രോഹിത് 23 11 25 00 20 39 937

“ഇത് ഒരു അസ്വാഭാവിക സംഭവമായി ഞാൻ കരുതുന്നില്ല, ഞങ്ങൾ പത്ത് വർഷമായി ഒരുമിച്ച് കളിക്കുന്നു. ഇത് ഒരു നല്ല കാര്യമായിരിക്കും എന്ന് തന്നെ താൻ കരുതുന്നു,” ഹാർദിക് പറഞ്ഞു.

“ഞാൻ എൻ്റെ കരിയർ മുഴുവൻ അദ്ദേഹത്തിന് കീഴിൽ ആണ് കളിച്ചത്, അവൻ എപ്പോഴും എൻ്റെ തോളിൽ കൈവെച്ച് പിന്തുണ നൽകും എന്ന് എനിക്കറിയാം.” ഹാർദിക് പറഞ്ഞു.

“രോഹിത് യാത്ര ചെയ്യുകയായിരുന്നു, കളിക്കുന്നതിൽ തിരക്കിലായിരുന്നു. ഞങ്ങൾ തമ്മിൽ കണ്ടിട്ട് രണ്ട് മാസമായി. അദ്ദേഹം മുംബൈ ക്യാമ്പിൽ എത്തുന്ന സ്ഥിതിക്ക് ഞങ്ങൾ തീർച്ചയായും ഇതിനെ കുറിച്ച് സംസാരിക്കും” – ഹാർദിക് പറഞ്ഞു.

Exit mobile version