Picsart 23 04 09 12 13 34 753

സീനിയർ താരങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ൽ ടീമിന്റെ മോശം തുടക്കത്തിന്റെ ഉത്തരവാദിത്തം താൻ അടക്കമുള്ള സീനിയർ താരങ്ങൾക്ക് ആണെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. സീസണഎ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ശേഷം സംസാരിക്കുക ആയിരുന്നു രോഹിത്. താൻ അടക്കമുള്ള സീനിയർമാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ഇന്നലെ മധ്യനിരയിൽ അണ് ഞങ്ങൾക്ക് പിഴച്ചത് തെറ്റി. കിട്ടിയ നല്ല തുടക്കം മുതലാക്കിയില്ല. നല്ല പിച്ചായിരുന്നു, ചെന്നൈയിന്റെ സ്പിന്നർമാർക്കും ക്രെഡിറ്റ് നൽകാം, അവർ നന്നായി പന്തെറിഞ്ഞു, ഞങ്ങളെ സമ്മർദ്ദത്തിലാക്കി, ഞങ്ങൾക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല.” രോഹിത് പറഞ്ഞു

“ഞാൻ അടക്കമുള്ള സീബിയർ താരങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്.. ഐ‌പി‌എല്ലിന്റെ സ്വഭാവം ഞങ്ങൾക്കറിയാം. ആദ്യ 2 മത്സരങ്ങളിൽ ഞങ്ങൾക്ക് വേഗത ഉണ്ടായില്ല. ഇപ്പോഴും മത്സരങ്ങൾ ഏറെ ബാക്കിയുണ്ട്. സീനിയർ താരങ്ങൾ ഉത്തരവാദിത്തത്തോടെ ബാറ്റു ചെയ്യേണ്ടതുണ്ട്” ശർമ്മ കൂട്ടിച്ചേർത്തു.

Exit mobile version