രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ എത്തി

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേർന്നു. ഇന്ത്യൻ ക്യാമ്പിൽ നിന്ന് നേരെ മുംബൈ ക്യാമ്പിലേക്ക് യാത്ര ചെയ്യുകയാണ് രോഹിത് ശർമ്മ ചെയ്തത്. ബബിൾ ടു ബബിൾ ട്രാൻസ്ഫർ ആയതിനാൽ രോഹിത് ശർമ്മയ്ക്ക് ക്വാരന്റൈൻ ആവശ്യമില്ല. ഇന്ന് രാവിലെ ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരും മുംബൈ ഇന്ത്യൻസ് ബബിളിലേക്ക് എത്തിയിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്റെ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം ഏപ്രിൽ ഒന്നിന് ചേരും എന്നാണ് റിപ്പോർട്ടുകൾ. വിശ്രമിക്കാൻ സമയമില്ല എന്നും തിരക്കുപിടിച്ച സമയമാണ് മുന്നിൽ ഉള്ളത് എന്നും കോഹ്ലി പറഞ്ഞു. ദക്ഷിണാഫ്രിക്കൻ താരൻ ഡിവില്ലിയേഴ്സ് നാളെ ബെംഗളൂരുവിന്റെ ബയോ ബബിളിൽ ചേരും.

Exit mobile version