Picsart 23 04 12 07 48 58 923

രണ്ടു വർഷത്തിനു ശേഷം രോഹിത് ഐ പി എല്ലിൽ ഫിഫ്റ്റി നേടി

രോഹിത് ശർമ്മക്ക് ആശ്വസിക്കാം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു അർധ സെഞ്ച്വറിക്കായുള്ള നീണ്ട കാത്തിരിപ്പ് രോഹിത് അവസാനിപ്പിച്ചു. ഇന്നലെ തന്റെ 41-ാം അർദ്ധ സെഞ്ച്വറിയാണ് ഐ പി എല്ലിൽ ഡെൽഹിക്ക് എതിരെ രോഹിത് നേടിയത്. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 45 പന്തിൽ 65 റൺസ് ആണ് ഹിറ്റ്മാൻ നേടിയത്.

24 മത്സരങ്ങൾക്ക് ശേഷം ആണ് ഐപിഎല്ലിൽ രോഹിത് ഒരു അർധസെഞ്ചുറി നേടുന്നത്. 2021 ഏപ്രിൽ 23 ന് പഞ്ചാബ് കിംഗ്‌സിനെതിരെ ആയിരുന്നു ഇതിനു മുമ്പ് രോഹിത് അർധ സെഞ്ച്വറി നേടിയത്. 2022-ൽ, രോഹിതിന് ഒരു അർധസെഞ്ചുറി പോലും ഐ പി എല്ലിൽ നേടാനായിരുന്നില്ല.

Exit mobile version