Riyanparag

സഞ്ജു ഭായ് പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കാനാണ് ശ്രമിച്ചത് – റിയാന്‍ പരാഗ്

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസൺ തന്നോട് ആവശ്യപ്പെട്ടത് അവസാനം വരെ ക്രീസിൽ നിൽക്കുവാനാണെന്നും താന്‍ അതിന് മാത്രമാണ് ശ്രമിച്ചതെന്ന് പറഞ്ഞ് റിയാന്‍ പരാഗ്. 45 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയ പരാഗിന്റെ പ്രകടനം വന്‍ തകര്‍ച്ചയിൽ നിന്ന് ടീമിനെ കരകയറ്റുകയായിരുന്നു.

പുതിയൊരു ബാറ്റ്സ്മാന് റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുള്ള പിച്ചായിരുന്നുവെന്നും ആരെങ്കിലും അവസാനം വരെ ബാറ്റ് ചെയ്യണമെന്നതായിരുന്നു പ്രധാന കാര്യമെന്നും റിയാന്‍ പരാഗ് വ്യക്തമാക്കി. താന്‍ ഏറെ പരിശ്രമം ചെയ്തിട്ടുണ്ടെന്നും അതിന്റെ ഫലം ആണ് ഇപ്പോള്‍ കാണുന്നതെന്നും റിയാന്‍ പരാഗ് സൂചിപ്പിച്ചു.

Exit mobile version