പന്ത് മികച്ച ക്യാപ്റ്റന്‍, ചില സമയത്ത് കാര്യങ്ങള്‍ സ്വന്തം വഴിക്ക് വരില്ല – രോഹിത് ശര്‍മ്മ

ഐപിഎലില്‍ ഇന്നലെ മുംബൈയ്ക്കെതിരെ പരാജയപ്പെട്ട് പ്ലേ ഓഫ് കാണാതെ ഡൽഹി ക്യാപിറ്റൽസ് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഋഷഭ് പന്തിൽ നിന്ന് രണ്ട് പിഴവുകളാണുണ്ടായത്. ഡെവാള്‍ഡ് ബ്രെവിസിന്റെ ക്യാച്ച് കൈവിട്ട ശേഷം ടിം ഡേവിഡിനെതിരെയുള്ള ഒരു നിക് റിവ്യൂ ചെയ്യാതിരുന്നതും പന്തിന് തിരിച്ചടിയായി.

പന്ത് നിലവാരമുള്ള ക്യാപ്റ്റന്‍ ആണെന്നും ചില ദിവസം കാര്യങ്ങള്‍ നമ്മുടെ വഴിയ്ക്ക് വരില്ലെന്നും രോഹിത് വ്യക്തമാക്കി. താനും ഈ സാഹചര്യത്തിലൂടെ കടന്ന് പോയിരുന്നതാണെന്ന് താന്‍ പന്തിനോട് പറഞ്ഞിട്ടുണ്ടെന്നും ഈ വിഷമസ്ഥിതി മറികടന്ന് താരത്തിന് മുന്നോട്ട് പോകാനാകുമെന്നും രോഹിത് കൂട്ടിചേര്‍ത്തു.

Exit mobile version