Picsart 24 05 11 15 33 08 844

റിഷഭ് പന്തിന് വിലക്ക്!! നടപടി രാജസ്ഥാനെതിരായ മത്സരത്തിലെ നിയമലംഘനത്തിന്!!

ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന് വിലക്ക്. രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിന്റെ മോശം ഓവർ റേറ്റ് നിയമലംഘനത്തിന് ആണ് ഋഷഭ് പന്തിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് കിട്ടിയത്. ഒപ്പം 30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

മിനിമം ഓവർ റേറ്റ് പെരുമാറ്റച്ചട്ടം ഇത് മൂന്നാം തവണയാണ് റിഷഭ് പന്ത് ലംഘിക്കുന്നത്‌. ഇതാണ് വിലക്ക് കിട്ടാൻ കാരണം. ഈ സീസണിൽ ആദ്യമായാണ് ഒരു ക്യാപ്റ്റന് വിലക്ക് കിട്ടുന്നത്. ഇംപാക്റ്റ് പ്ലെയർ ഉൾപ്പെടെയുള്ള ഡെൽഹിയുടെ പ്ലേയിംഗ് ഇലവനിലെ ബാക്കിയുള്ള അംഗങ്ങൾക്ക് ഓരോരുത്തർക്കും INR 12 ലക്ഷം അല്ലെങ്കിൽ അവരുടെ മാച്ച് ഫീസിൻ്റെ 50 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്.

മാച്ച് റഫറിയുടെ വിധിയെ ചോദ്യം ചെയ്ത് ഡൽഹി ക്യാപിറ്റൽസ് അപ്പീൽ നൽകിയിട്ടുണ്ട്. നാളെ നടക്കുന്ന ആർ സി ബിക്ക് എതിരായ നിർണായക മത്സരമാകും പന്തിന് നഷ്ടമാവുക.

Exit mobile version