Rinkunitish

പവര്‍പ്ലേയിൽ കൊൽക്കത്തയെ എറിഞ്ഞൊതുക്കി ദീപക് ചഹാര്‍, വിജയത്തിലേക്ക് നയിച്ച് റിങ്കു – നിതീഷ് കൂട്ടുകെട്ട്

കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവം. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 144 റൺസിലൊതുക്കി ശേഷം ഒരു ഘട്ടത്തിൽ 33/3 എന്ന നിലയിൽ ആയിരുന്ന കൊൽക്കത്ത പിന്നീട് റിങ്ക സിംഗ് – നിതീഷ് റാണ കൂട്ടുകെട്ടിന്റെ ബലത്തിൽ 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ടീം വിജയം കുറിച്ചു.

ആദ്യ ഓവറുകളിൽ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെയും വെങ്കിടേഷ് അയ്യരിനെയും ദീപക് ചഹാര്‍ പുറത്താക്കിയപ്പോള്‍ കൊൽക്കത്ത 21/2 എന്ന നിലയിലേക്ക് വീണു. തന്റെ മൂന്നാം ഓവര്‍ എറിയാനെത്തിയ ചഹാര്‍ ജേസൺ റോയിയെ പുറത്താക്കിയപ്പോള്‍ കൊൽക്കത്തയ്ക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ കൊൽക്കത്ത 46/3 എന്ന നിലയിലാണ്.

പിന്നീട് റിങ്കു സിംഗും നിതീഷ് റാണയും ചേര്‍ന്ന് മികച്ച രീതിയിൽ കൊൽക്കത്തയുടെ സ്കോര്‍ മുന്നോട്ട് നീക്കിയപ്പോള്‍ അവസാന ആറോവറിൽ വെറും 40 റൺസ് മതിയായിരുന്നു കൊൽക്കത്തയ്ക്ക് വിജയിക്കുവാന്‍. 99 റൺസ് കൂട്ടുകെട്ട് 54 റൺസ് നേടിയ റിങ്കുവിനെ റണ്ണൗട്ടാക്കി ചെന്നൈ തകര്‍ത്തുവെങ്കിലും വിജയത്തിന് അരികെ കൊൽക്കത്ത എത്തിക്കഴിഞ്ഞിരുന്നു.

നിതീഷ് റാണ പുറത്താകാതെ 57 റൺസുമായി ടീമിന്റെ വിജയ റൺസ് ബൗണ്ടറിയിലൂടെ നേടി ആറ് വിക്കറ്റ് വിജയം കൊൽക്കത്തയ്ക്കായി സമ്മാനിച്ചു.

 

Exit mobile version