Kedarjadhav

കേധാര്‍ ജാഥവ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയിൽ

ഡേവിഡ് വില്ലിയ്ക്ക് പകരക്കാരനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ടൂര്‍ണ്ണമെന്റിന്റെ അവശേഷിക്കുന്ന മത്സരങ്ങളിൽ ടീമിലേക്ക് കേധാര്‍ ജാഥവിനെയാണ് കരാറിലൂടെ എത്തിച്ചിരിക്കുന്നത്. വില്ലിയ്ക്ക് കാൽപാദത്തിനേറ്റ പരിക്ക് കാരണം തുടരുവാനാകാത്തതിനാലാണ് കേധാര്‍ ജാഥവിനെ ഒരു കോടി രൂപയ്ക്ക് ഫ്രാ‍ഞ്ചൈസി കരാറിലെത്തിച്ചിരിക്കുന്നത്.

2010ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച താരം 93 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 1196 റൺസാണ് നേടിയിട്ടുള്ളത്. ഡൽഹി ക്യാപിറ്റൽസ്, കൊച്ചി തസ്കേഴ്സ് കേരള, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ്, സൺറൈസേഴ്സ് ഹൈദ്രാബാദ് എന്നിവര്‍ക്ക് വേണ്ടി താരം ഐപിഎലില്‍ കളിച്ചിട്ടുണ്ട്.

2016, 2017 സീസണുകളിലായി ആര്‍സിബിയ്ക്ക് വേണ്ടി 17 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.

Exit mobile version