Picsart 24 05 10 09 13 24 890

ഭാഗ്യം ഉണ്ടെങ്കിൽ 3ആമത് വരെ എത്താം, RCB ഇനി പ്ലേ ഓഫിൽ എത്താൻ നടക്കേണ്ടത് ഇതൊക്കെ!!

RCB-യും കാൽക്കുലേറ്ററും. എല്ലാ സീസണിലും ആരാധകർ ഇതു പറഞ്ഞാണ് അവരെ കളിയാക്കി കൊണ്ടിരിക്കുന്നത്. ഇത്തവണയും പ്ലേ ഓഫ് സാധ്യതകൾ നോക്കാൻ കാൽക്കുലേറ്റർ ആവശ്യം വരും. ഇന്നലെ പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ചതോടെ ആർ സി ബിയുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമായിരിക്കുകയാണ്. എല്ലാം അനുകൂലമായി നടന്നാൽ ആർ സി ബി മൂന്നാമത് ഫിനിഷ് ചെയ്യാൻ വരെ സാധ്യതയുണ്ട്.

അതിന് ആദ്യം RCB അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിക്കേണ്ടതുണ്ട്. ജയിച്ചാൽ അവർ 14 പോയിന്റിൽ എത്തും. ആർസിബി ഇപ്പോൾ 12 മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുമായി ഏഴാം സ്ഥാനത്താണ്. ഡൽഹി, ചെന്നൈ, ലഖ്‌നൗ എന്നീ മൂന്ന് ടീമുകളുമായി 2 പോയിന്റ് വ്യത്യാസം മാത്രം.

ഇനി ഡെൽഹിക്ക് എതിരെയും ചെന്നൈക്ക് എതിരെയും ആണ് ആർ സി ബിയുടെ ശേഷിക്കുന്ന മത്സരങ്ങൾ. 16 പോയിന്റുള്ള KKR, RR എന്നിവർ ഏതാണ്ട് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ബാക്കി രണ്ട് സ്ഥാനങ്ങളിൽ ആണ് എല്ലാവരുടെയും പ്രതീക്ഷ.

ആർ സി ബി മൂന്നാമത് എത്തണം എങ്കിൽ നടക്കേണ്ടത് ഇതൊക്കെയാണ്‌

•ഗുജറാത്തിനും പഞ്ചാബിനുമെതിരെ സൺറൈസേഴ്‌സ് തോൽക്കണം.

•ഗുജറാത്ത്, രാജസ്ഥാൻ, ബെംഗളൂരു എന്നിങ്ങനെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ചെന്നൈ തോൽക്കണം.

•ബെംഗളൂരുവിനോടും ലഖ്‌നൗവിനോടും ഡൽഹി തോൽക്കണം.

•ലഖ്‌നൗ ഡൽഹിയെ തോൽപ്പിചക്കണം പക്ഷെ മുംബൈയോട് തോൽക്കണം.

ഇത്രയും കാര്യങ്ങൾ നടന്നാൽ LSG 4-ആം സ്ഥാനത്തും ആർ സി ബി മൂന്നാം സ്ഥാനത്തും എത്തും.

ഇതല്ലാതെ ആർസിബി നാലാമത് ഫിനിഷ് ചെയ്യാൻ നടക്കേണ്ട കാര്യങ്ങൾ ചുവടെ;

• സജ്ജ് റൈസേഴ്സും ചെന്നൈയും അവരുടെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും തോൽക്കണം.

•ഇതിൽ ഇരുവരും 16 പോയിന്റിൽ എത്തിയാൽ ആർ സി ബിക്ക് സാധ്യതയില്ല. ഇതിൽ ഒരാൾ 16ലും ഒരാൾ 14 പോയിന്റിലും നിന്നാൽ പിന്നെ ആർ സി ബിയുടെ സാധ്യതകൾ നെറ്റ് റൺ റേറ്റ് അപേക്ഷിച്ചാകും.

•ലക്‌നൗവിന് നെറ്റ് റൺ റേറ്റ് കുറവായതിനാൽ അവർ ഡെൽഹിയെ തോൽപ്പിക്കുന്നത് ആർ സി ബിക്ക് കാര്യങ്ങൾ അനുകൂലമാക്കും.

Exit mobile version