Rcb

ആര്‍സിബി ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തില്ല- ആകാശ് ചോപ്ര

ഐപിഎൽ ആരംഭിയ്ക്കുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇത്തവണയും ആര്‍സിബിയ്ക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്ന അറിയിച്ച് ആകാശ് ചോപ്ര. ടീം പ്ലേ ഓഫിന് യോഗ്യത നേടുവാന്‍ നാലാം സ്ഥാനത്തിന് വേണ്ടി മത്സരിക്കേണ്ടി വരുമെന്നും ആദ്യ മൂന്ന് സ്ഥാനം ഒരിക്കലും ലഭിയ്ക്കില്ലെന്നും മുന്‍ ഇന്ത്യന്‍ താരം അവകാശപ്പെടുന്നത്.

ഏപ്രിൽ 2ന് മുംബൈ ഇന്ത്യന്‍സിനെതിരെ ആണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ആര്‍സിബിയുടെ ബൗളര്‍മാരുടെ പ്രകടനം ആവും ടീമിന്റെ ഭാവി നിശ്ചയിക്കുക എന്നും ആകാശ് ചോപ്ര കൂട്ടിചേര്‍ത്തു.

Exit mobile version