ആര്‍സിബിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ അനിവാര്യം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫിലേക്ക് കടക്കാനാകാതെ പുറത്തേക്ക് പോയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ഘടനാപരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പറഞ്ഞ് മുഖ്യ കോച്ച് ഗാരി കിര്‍സ്റ്റെന്‍. കഴിഞ്ഞ വര്‍ഷം ടീമിന്റെ ബാറ്റിംഗ് കോച്ചായിരുന്ന കിര്‍സ്റ്റെന്‍ ഈ വര്‍ഷം മുഖ്യ കോച്ചായി ചുമതലയേല്‍ക്കുകയായിരുന്നു.

ഐപിഎലിന്റെ തുടക്കത്തില്‍ ടീമുകളെ താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ പ്ലേ ഓഫിലേക്ക് കടക്കുമെന്നാണ് ഏവരും പറഞ്ഞത്, എന്നാല്‍ അത് സംഭവിച്ചില്ല. അതിനാല്‍ തന്നെ ഏറെ കാലമായി ടീമിലുള്ള ചില ഘടനാപരമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും കിര്‍സ്റ്റെന്‍ പറഞ്ഞു. കോച്ചെന്ന നിലയില്‍ ഇതെന്റെ ആദ്യ വര്‍ഷമാണ്, അതിനാല്‍ തന്നെ ഇപ്പോളാണ് തനിക്ക് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നത്. ഇതെല്ലാം താന്‍ ടീമുടമകളുമായി ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുകയാണെന്നും കിര്‍സ്റ്റെന്‍ വെളിപ്പെടുത്തി.