ആദ്യ 9 പന്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സ്, അവിടെ നിന്ന് ആര്‍സിബിയുടെ പതനം

Sports Correspondent

മത്സരം അഞ്ചോവറായി വെട്ടിച്ചുരുക്കിയ ശേഷം വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും ക്രീസിലെത്തിയപ്പോള്‍ 80നു മുകളിലുള്ള സ്കോറാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്രതീക്ഷിച്ചത്. ആദ്യ ഓവറില്‍ വരുണ്‍ ആരോണിനെ 23 റണ്‍സ് അടിച്ചതോടെ ഇത് നൂറിനു മുകളിലേക്ക് പോകുമോയെന്നായിരുന്നു ആരാധകരുടെ സംശയം.

എന്നാല്‍ പിന്നീട് അവിശ്വസനീയമാം വിധം ടീം തകരുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ 9 പന്തില്‍ നിന്ന് 3 ഫോറും 3 സിക്സും നേടിയ ടീം 35 റണ്‍സ് നേടിയപ്പോള്‍ അടുത്ത 21 പന്തില്‍ നിന്ന് 27 റണ്‍സ് നേടുന്നതിനിടെ 7 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ശ്രേയസ്സ് ഗോപാലിന്റെ ഹാട്രിക്കിനു ശേഷം എല്ലാ ഓവറിലും ഒരു വിക്കറ്റെങ്കിലും ടീമിനു നഷ്ടമായിരുന്നു.