നാണക്കേടിന്റെ ചരിത്രം ആവർത്തിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

നാണക്കേടിന്റെ ചരിത്രം വീണ്ടും ആവർത്തിച്ച് ക്യാപ്റ്റൻ കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഉദ്‌ഘാടന മത്സരത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിൽ പുറത്തായാണ് നാണക്കേടിന്റെ ചരിത്രം വീണ്ടും ആർസിബി ഓർമ്മിപ്പിച്ചത്. ഇന്നലെ ഐപിഎൽ പന്ത്രണ്ടാം എഡിഷന്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 70 റൺസിന്‌ പുറത്തായി.

ഇതാദ്യമായല്ല നൂറിൽ താഴെ സ്‌കോറിൽ ഉദ്‌ഘാടന മത്സരത്തിൽ ബാംഗ്ലൂർ പുറത്താവുന്നത്. ഇതിനു മുൻപ് 2008 ൽ ഉദ്‌ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സിനെതിരെ 82 റൺസെടുത്താണ് ആർസിബി പുറത്തായത്. ഇന്നലെ മത്സരത്തിൽ 71 റണ്‍സിന്റെ വിജയം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 17.4 ഓവറില്‍ മറികടന്നു.

Exit mobile version