175 റൺസ് നേടിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേനെ – വിരാട് കോഹ്‍ലി

ചെന്നൈയ്ക്കെതിരെ വിക്കറ്റ് സ്ലോ ആയെന്നും ടീം 15-20 റൺസ് കുറവാണ് നേടിയതെന്നും പറഞ്ഞ് ആര്‍സിബി നായകന്‍ വിരാട് കോഹ്‍ലി. 175 റൺസ് നേടുവാന്‍ ആര്‍സിബിയ്ക്ക് സാധിച്ചിരുന്നുവെങ്കിൽ വിജയം നേടുവാന്‍ ടീമിന് സാധിക്കുമായിരുന്നുവെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

അത് കൂടാതെ ബൗളര്‍മാരിൽ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനമല്ല വന്നതെന്നും ചില ഘട്ടത്തിൽ മികച്ച ബോളുകള്‍ എറിയുമ്പോള്‍ ചില ഘട്ടത്തിൽ മോശം പ്രകടനമാണ് വന്നതെന്നും കോഹ്‍ലി പറഞ്ഞു. ചെന്നൈ ബൗളര്‍മാര്‍ ിന്നിംഗ്സിന്റെ അവസാനത്തോടെ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും മത്സരത്തിന്റെ ഗതി മാറ്റിയത് ആ പ്രകടനം ആണെന്നും കോഹ്‍ലി കൂട്ടിചേര്‍ത്തു.

ആദ്യ മത്സരത്തിൽ തന്റെ ടീം വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചതെങ്കിൽ ഈ മത്സരത്തിൽ തന്റെ ടീമിനും അവസരങ്ങളുണ്ടായിരുന്നുവെന്ന് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടു.

Exit mobile version