Picsart 24 05 18 02 34 45 710

ഇന്നാണ് പോരാട്ടം!! RCB vs CSK!! ആരും പ്ലേ ഓഫിൽ എത്താം

ഐ പി എല്ലിൽ ഇന്ന് നിർണായക പോരാട്ടമാണ്. പ്ലേ ഓഫിൽ എത്തുന്ന നാലാമത്തെ ടീം ഏതെന്ന് തീരുമാനിക്കുന്ന RCB vs CSK പോരാട്ടം. ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. ഇനി സാധ്യതയുള്ള ചെന്നൈക്കും ബെംഗളൂരുവിനും മാത്രവും.

ശനിയാഴ്ച ബെംഗളൂരുവിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആർസിബിയെ തോൽപ്പിച്ചാൽ സിഎസ്‌കെ ആദ്യ നാലിൽ ഇടം നേടുമെന്ന് ഉറപ്പാകും. ഇപ്പോൾ അവർക്ക് 14 പോയിന്റാണ് ഉള്ളത്. ആർ സി ബിക്ക് 12 പോയിന്റും.

ചെന്നെ നാളെ തോറ്റാലും അവർക്ക് പ്ലേഓഫിലേക്ക് കടക്കാനുള്ള സാധ്യതകൾ ഉണ്ട്‌‌. അത് ആർ സി ബി ജയിക്കുന്ന മാർജിൻ പോലെ ഇരിക്കും. ബെംഗളൂരുവിൽ ശനിയാഴ്ചത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചാലും സിഎസ്‌കെ നാലാം സ്ഥാനത്തെത്തുമെന്ന് ഉറപ്പാകും.

നാളെ സി എസ് കെ ജയിക്കുകയും SRH, RR എന്നിവ അവരുടെ അവസാന ഗെയിമുകൾ തോൽക്കുകയും ചെയ്താൽ CSK-യ്ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ആകും.

സിഎസ്‌കെയ്‌ക്കെതിരെ ജയിച്ചാൽ മാത്രമേ ആർസിബിക്ക് യോഗ്യത നേടാനാകൂ. അതും നല്ല മാർജിനിൽ ജയിക്കണം. 200 റൺസ് ചെയ്സ് ചെയ്യുക ആണെങ്കിൽ 18.1 ഓവറോ അതിൽ കുറവോ സമയം കൊണ്ട് ആർ സി ബി വിജയം നേടേണ്ടതുണ്ട്. ആദ്യം ബാറ്റു ചെയ്ത് 200 അല്ലെങ്കിൽ അതിൽ കൂടുതലോ എന്ന ലക്ഷ്യം ഡിഫൻഡ് ചെയ്യുക ആണെങ്കിൽ 18 റൺസിൽ കൂടുതൽ മാർജിനിൽ CSKയെ ആർ സി ബി തോൽപ്പിക്കേണ്ടതുമുണ്ട്. ഇങ്ങനെ ഈ മാർജിനുകളിൽ ജയിക്കാൻ ആയാൽ 14 പോയിൻ്റുമായി നാലാമത് ഫിനിഷ് ചെയ്യാൻ ആർ സി ബിക്ക് ആകും. CSK-യെക്കാൾ മികച്ച നെറ്റ് റൺ റേറ്റും അവർക്ക് ഉണ്ടാകും.

‌ശനിയാഴ്ച ബെംഗളൂരുവിൽ മഴ മൂലം ആർസിബിക്ക് നഷ്ടമാകുകയോ സിഎസ്കെയുമായി പോയിൻ്റ് പങ്കിടുകയോ ചെയ്താൽ അവർ പുറത്താകും

Exit mobile version