Picsart 24 03 30 10 03 50 642

ഈ ബൗളിംഗ് വെച്ച് RCB കിരീടം നേടില്ല എന്ന് മൈക്കിൾ വോൺ

നിലവിലെ ബൗളിംഗ് അറ്റാക്ക് വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടാൻ RCB-ക്ക് ആകില്ല എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്നലെ കൊൽക്കത്തയോട് 7 വിക്കറ്റിൻ്റെ തോൽവി ആർ സി ബി ഏറ്റുവാങ്ങിയിരുന്നു. ഈ മത്സരത്തിലെ ആർ സി ബിയുടെ ബൗളിംഗിനെ പരാമർശിച്ച് ആണ് മൈക്കിൾ വോൺ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത്.

ഇന്നലെ 183 റൺസ് എടുത്ത ബെംഗളൂരു ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. 17 ഓവർ ആകും മുമ്പ് കൊൽക്കത്തക്ക് ലക്ഷ്യത്തിൽ എത്താൻ ആയിരുന്നു‌.

“ഈ ബൗളിംഗ് ആക്രമണത്തിലൂടെ RCB-ക്ക് ഐപിഎൽ വിജയിക്കുക അസാധ്യമാണ്,” വോൺ ‘X-ൽ പോസ്റ്റ് ചെയ്തു.

ബംഗളൂരുവിൻ്റെ മൂന്ന് മുൻനിര ബൗളർമാരായ മുഹമ്മദ് സിറാജ് ഇന്നലെ 3 ഓവറിൽ 46 റൺസും, അൽസാരി ജോസഫ് 2 ഓവറിൽ 34 റൺസും, യാഷ് ദയാൽ 4 ഓവർ 46 റൺസും വഴങ്ങിയിരുന്നു. ആർ സി ബി അവരുടെ ബൗളിംഗ് ശരിയാക്കേണ്ടതുണ്ട് എന്ന് ഇർഫാൻ പത്താനും ഇന്നലെ എക്സിൽ പറഞ്ഞു.

Exit mobile version