Andyflower

ആര്‍സിബിയുടെ കോച്ചായി ആന്‍ഡി ഫ്ലവര്‍ എത്തുമെന്ന് സൂചന

വരുന്ന ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കോച്ചായി ആന്‍ഡി ഫ്ലവര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ പരിശീലക ദൗത്യം ആന്‍ഡി ഫ്ലവറിന്റെ കൈവശമായിരുന്നുവെങ്കിലും ഐപിഎലിന് ശേഷം 2 വര്‍ഷത്തെ കരാര്‍ അവസാനിച്ചതോടെ ലക്നൗ പകരം ജസ്റ്റിന്‍ ലാംഗറെ പരിശീലക സ്ഥാനത്തേക്ക് എത്തിച്ചു.

ആന്‍ഡി ഫ്ലവര്‍ രാജസ്ഥാന്‍ റോയൽസ് ഉള്‍പ്പെടെ നിരവധി ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയെങ്കിലും ആര്‍സിബിയാണ് മുന്‍ സിംബാബ്‍വേ താരത്തിന്റെ സേവനം ഉറപ്പാക്കിയിരിക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

ആര്‍സിബി ഡയറക്ടര്‍ മൈക്ക് ഹെസ്സണും മുഖ്യ കോച്ച് സ‍ഞ്ജയ് ബംഗാറും ഉള്‍പ്പെടെയുള്ള മുഴുവന്‍ സപ്പോര്‍ട്ട് സ്റ്റാഫും പടിയിറങ്ങുമെന്നാണ് അറിയുന്നത്.

Exit mobile version