primus mobile
primus mobile

റായിഡുവിന്റെ പവര്‍ ഗെയിം ചെന്നെയുടെ വിജയ തന്ത്രം: ഫ്ലെമിംഗ്

അമ്പാട്ടി റായിഡുവിന്റെ പവര്‍ ഗെയിം ആണ് ചെന്നെയുടെ അടുത്തിടെയുള്ള വിജയങ്ങളുടെ കാരണമെന്ന് അഭിപ്രായപ്പെട്ട് മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. ഓപ്പണര്‍ സ്ഥാനത്തേക്ക് റായിഡുവിനെ ഉയര്‍ത്തി തന്റെ സ്വസിദ്ധമായ ശൈലിയില്‍ റായിഡുവിനോട് കളിക്കുവാന്‍ മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. ടീം നല്‍കിയ പിന്തുണ തന്റെ ബാറ്റിംഗിലൂടെ ടീമിനു തിരിച്ചു നല്‍കുകയാണ് റായിഡുവെന്നും ഫ്ലെമിംഗ് പറഞ്ഞു. ആരും തന്നെ ശ്രദ്ധിക്കാതിരുന്ന പവര്‍ ഗെയിമിനു ഉടമയാണ് റായിഡു. ഞങ്ങള്‍ അതിനു മതിയായ വില നല്‍കുന്നുണ്ട്, റായിഡുവും ഇപ്പോള്‍ ഇത് ആസ്വദിക്കുകയാണ്.

മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമല്ല അവ ടീമിന്റെ വിജയത്തിനു ഉപകാരപ്രദമാകുന്നു എന്നറിയുന്നതും ഒരു കളിക്കാരന്റെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിപ്പിക്കുന്നതാണ്. 2011 ഐപിഎല്‍ സീസണില്‍ നേടിയ 395 റണ്‍സാണ് റായിഡുവിന്റെ ഏറ്റവും ഉയര്‍ന്ന സീസണ്‍ സ്കോര്‍. ഇപ്പോള്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 2 അര്‍ദ്ധ ശതകം ഉള്‍പ്പെടെ 329 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

നിലവില്‍ ഓറഞ്ച് ക്യാപ്പിന്റെ ഉടമ കൂടിയാണ് ഈ മുന്‍ മുംബൈ ഇന്ത്യന്‍സ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial