Ravindrajadeja

ചെന്നൈയിലെ വിക്കറ്റ് കാണുമ്പോള്‍ തന്നെ ഏറെ സന്തോഷമാണ് – രവീന്ദ്ര ജഡേജ

ചെന്നൈയിലേക്ക് വരുമ്പോള്‍ ഇവിടുത്തെ വിക്കറ്റ് കാണുന്നത് തന്നെ ഏറെ ആനന്ദം നൽകുന്ന കാര്യമാണെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇവിടുത്തെ വിക്കറ്റ് ടേൺ ചെയ്യുമെന്നും അത് തനിക്ക് ആത്മവിശ്വാസവും സന്തോഷവും നൽകുന്ന കാര്യമാണെന്നും ജഡേജ വ്യക്തമാക്കി.

ഇന്നലെ തന്റെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം. താന്‍ ടൂ ഫുള്‍ ആയി ബൗള്‍ ചെയ്യരുതെന്ന് തീരുമാനിച്ചിരുന്നുവെന്നും വിക്കറ്റ് ടു വിക്കറ്റ് പന്തെറിയുവാനാണ് ശ്രമിച്ചതെന്നും താരം കൂട്ടിചേര്‍ത്തു.

ടീം പരാജയപ്പെട്ടാലും വിജയിച്ചാലും ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരുടെ പിന്തുണ എന്നും ടീമിനുണ്ടാകുമെന്നും താരം പറഞ്ഞു.

Exit mobile version