യുവതാരം രാജ്വർധന് 1.50 കോടി

ഇന്ത്യം യുവ ആൾ റൗണ്ടർ രാജ്വർധൻ ഹംഗർഗെക്കറിനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. 1.50 കോടിക്ക് ആണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈയും മുംബൈയും ആണ് താരത്തിനായി പോരാടിയത്. 30 ലക്ഷം ആയിരുന്നു താരത്തിന്റെ ബേസ് പ്രൈസ്. 19കാരനായ താരം മാഹാരാഷ്ട്രയ്ക്ക് ആയി പ്രാദേശിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

2020-21 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി 2021 ജനുവരി 16-ന് അദ്ദേഹം തന്റെ ട്വന്റി20 അരങ്ങേറ്റം നടത്തി. 2020-21 വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി 2021 ഫെബ്രുവരി 21-ന് അദ്ദേഹം ലിസ്റ്റ് എയില അരങ്ങേറ്റം കുറിച്ചു. 2022 ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും താരം ഉണ്ടായിരുന്നു.