ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുവാന്‍ ഡല്‍ഹി, നേരിയ പ്രതീക്ഷ നിലനിര്‍ത്തുവാന്‍ രാജസ്ഥാന്‍, ടോസ് അറിയാം

ഐപിഎല്‍ അവസാന ദിവസങ്ങളിലേക്കെത്തുമ്പോള്‍ പ്ലേ ഓഫില്‍ കടക്കുക ആരെന്നത് നിശ്ചയിക്കുവാനുള്ള ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ഡല്‍ഹിയും രാജസ്ഥാനും ഏറ്റുമുട്ടും ഇന്ന് ജയിച്ചാലും പ്ലേ ഓഫ് രാജസ്ഥാന് ഉറപ്പിക്കാനാകില്ലെങ്കിലും ഇന്ന് പരാജയപ്പെട്ടാല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് ടീം പുറത്താകും. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതേ സമയം ഇന്ന് ജയം സ്വന്തമാക്കി ആദ്യ രണ്ട് സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് കടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി ഇറങ്ങുന്നത്.

സ്റ്റീവ് സ്മിത്ത് മടങ്ങിയതോടെ അജിങ്ക്യ രഹാനെയാണ് മത്സരത്തില്‍ രാജസ്ഥാനെ നയിക്കുന്നത്. രണ്ട് മാറ്റങ്ങളാണ് ടീം ഇന്നത്തെ മത്സരത്തില്‍ വരുത്തിയിരിക്കുന്നത് ഇഷ് സോധിയെയും കൃഷ്ണപ്പ ഗൗതമിനെയും ടീമിലേക്ക് ഉള്‍പ്പെടുത്തിയപ്പോള്‍ സ്മിത്തും ജയ്ദേവ് ഉനഡ്കടും ടീമിനു പുറത്ത് പോകുന്നു. അതേ സമയം ഡല്‍ഹി നിരയിലും രണ്ട് മാറ്റങ്ങളാണുള്ളത് കീമോ പോളും ഇഷാന്ത് ശര്‍മ്മയും ടീമിലേക്ക് എത്തുമ്പോള്‍ ജഗദീഷ സുചിത്തും ക്രിസ് മോറിസും ടീമിനു വെളിയിലേക്ക് പോകുന്നു.

രാജസ്ഥാന്‍ റോയല്‍സ്: അജിങ്ക്യ രഹാനെ, ലിയാം ലിവിംഗ്സ്റ്റണ്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, മഹിപാല്‍ ലോംറോര്‍, സ്റ്റുവര്‍ട് ബിന്നി, കൃഷ്ണപ്പ ഗൗതം, ശ്രേയസ്സ് ഗോപാല്‍, ഇഷ് സോധി, വരുണ്‍ ആരോണ്‍, ഒഷെയ്ന്‍ തോമസ്

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, കോളിന്‍ ഇന്‍ഗ്രാം, ഷെര്‍ഫെയ്‍ന്‍ റൂഥര്‍ഫോര്‍ഡ്, കീമോ പോള്‍, അക്സര്‍ പട്ടേല്‍, അമിത് മിശ്ര, ഇഷാന്ത് ശര്‍മ്മ, ട്രെന്റ് ബോള്‍ട്ട്

Exit mobile version