Picsart 24 03 24 20 17 45 140

KKR-നെതിരെ ജയിച്ചാൽ രാജസ്ഥാന് രണ്ടാമത് ഫിനിഷ് ചെയ്യാം, സഞ്ജുവിന്റെ ടീമിനാകുമോ?

സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് ക്വാളിഫയറിലേക്ക് തന്നെ എത്താം. ഇന്ന് സൺ റൈസേഴ്സിന്റെ മത്സരം മഴ കാരണം നഷ്ടപ്പെട്ടതോടെയാണ് രാജസ്ഥാന്റെ രണ്ടാം സ്ഥാനത്തേക്കുള്ള പ്രതീക്ഷയ്ക്ക് ജീവൻ വെച്ചത്. ഒപ്പോൾ സൺ റൈസേഴ്ശിന് 15 പോയിന്റും രാജസ്ഥാൻ റോയൽസിന് 16 പോയിന്റുമാണ് ഉള്ളത്. രാജസ്ഥാന് ജയിച്ചാൽ 18 പോയിന്റിൽ എത്താം. ക്വാളിഫയറിൽ എത്തിയാൽ അത് രാജസ്ഥാന് വലിയ ആശ്വാസം നൽകും.

ഇന്ന് മഴ കാരണം ഗുജറാത്തിനും സൺ റൈസേഴ്സിനും ഒരോ പോയിന്റ് വീതമാണ് ലഭിച്ചു. ഈ പോയിന്റോടെ 15 പോയിന്റിൽ എത്തിയ സൺ റൈസേഴ്സ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചു.

ഇനി അവസാന മത്സരത്തിൽ കെ കെ ആറിനെ തോൽപ്പിച്ചാൽ രാജസ്ഥാൻ റോയൽസിന് രണ്ടാം സ്ഥാനം ഉറപ്പിക്കാം. സൺ റൈസേഴ്സ് അവസാന മത്സരം വിജയിക്കുകയും രാജസ്ഥാൻ കൊൽക്കത്തയോട് തോൽക്കുകയും ചെയ്താൽ സൺ റൈസേഴ്സ് ആകും രണ്ടാമത് ഫിനിഷ് ചെയ്യുക.

സൺ റൈസേഴ്സും രാജസ്ഥാനും തോൽക്കുകയും ചെന്നൈ ആർ സി ബിക്ക് എതിരെ വിജയിക്കുകയും ചെയ്താൽ ചെന്നൈ ആകും രണ്ടാമത് ഫിനിഷ് ചെയ്യുക.

Exit mobile version