ബാറ്റിംഗിന് നല്ല ആഴമുണ്ടെങ്കിലും രാജസ്ഥാന്റെ ടോപ് ഓര്‍ഡര്‍ അവസരത്തിനൊത്തുയരണം – സ്റ്റീവന്‍ സ്മിത്ത്

ആദ്യ രണ്ട് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ടോപ് ഓര്‍ഡറിന്റെ സംഭാവന ഏറെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ പിന്നീട് സ്മിത്ത്, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ കൂട്ടുകെട്ട് തകര്‍ന്നപ്പോള്‍ ടീം പരാജയത്തിലേക്ക് വീഴുകയായിരുന്നു. ടോപ് ഓര്‍ഡറില്‍ നിന്ന് വലിയ പ്രതീക്ഷയാണ് ടീം വെച്ച് പുലര്‍ത്തുന്നതെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്.

ടീമിന്റെ ബാറ്റിംഗിന് നല്ല ആഴമാണുള്ളതെന്നും. ഒമ്പതാമനായി ഇറങ്ങുന്ന ജോഫ്ര ആര്‍ച്ചറിന് വരെ റണ്‍സ് കണ്ടെത്തുവാനുള്ള ശേഷിയുണ്ടെന്നുമാണ് രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞത്. എന്നാല്‍ ടോപ് ഓര്‍ഡറില്‍ നിന്ന് റണ്‍സ് പ്രതീക്ഷിക്കുന്നുണ്ടെന്നും സ്മിത്ത് വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തില്‍ സമ്മര്‍ദ്ദത്തിലായെങ്കിലും മഹിപാല്‍ ലോംറോര്‍ മികച്ച ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. ടീമിന്റെ ടോപ് ഓര്‍ഡറിനെ അപേക്ഷിച്ച് പരിചയസമ്പത്ത് കുറഞ്ഞ മധ്യനിരയാണെങ്കിലും അവരിലും മാനേജ്മെന്റിന് നല്ല പ്രതീക്ഷയാണെന്ന് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.

Comments are closed.