Picsart 24 04 10 14 53 09 137

രാജസ്ഥാൻ എല്ലാം തികഞ്ഞ ടീം, ഗുജറാത്തിനെ തോൽപ്പിക്കും

ഇന്ന് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടുകയാണ്. ഇന്ന് ഗുജറാത്തിനെ തോൽപ്പിക്കാൻ രാജസ്ഥാൻ ആകും എന്ന് ഇതിഹാസ താരം ബ്രയാൻ ലാറ പറഞ്ഞു. ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച റോയൽസിന് ടൂർണമെൻ്റിലെ മികച്ച ടീമാണ് എന്നും ലാറ പറയുന്നു. സഞ്ജു സാംസന്റെ ടീം ഇപ്പോൾ 8 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ഗില്ലിന്റെ ഗുജറാത്ത് ഏഴാം സ്ഥാനത്താണ്.

“രാജസ്ഥാൻ തീർച്ചയായും എനിക്ക് പ്രിയപ്പെട്ട ടീമാണ്. അവർ മികച്ച ടീമും ആണ്. അവർ എല്ലാം മേഖലയിലും എല്ലാം തികഞ്ഞ ടീമാണ്. അവർ മികച്ച ക്രിക്കറ്റ് കളിക്കുന്നു, ടൂർണമെൻ്റിൽ ഇതുവരെ തോൽവിയറിയാതെ തുടരുന്നു. ഗുജറാത്ത് ടൈറ്റൻസ് അവരെ പരാജയപ്പെടുത്തുന്നത് എനിക്ക് കാണാൻ കഴിയുന്നില്ല” സ്റ്റാർ സ്പോർട്സ് ക്രിക്കറ്റ് ലൈവിൽ ലാറ പറഞ്ഞു.

Exit mobile version